ന്യൂദല്‍ഹി: ദല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മലിവാളിനെതിരെ വധ ഭീഷണി മുഴക്കിയ രണ്ടു പേരെ അറസ്റ്റുചെയ്തു. ഡല്‍ഹിയിലെ അനധികൃമായി പ്രവര്‍ത്തിക്കുന്ന സ്പാകളിലെ സെക്‌സ് റാക്കറ്റുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതിനു സ്പാ ഉടമകളില്‍ നിന്നാണ് തനിക്ക് ഭീഷണി വരുന്നതെന്നു സ്വാതി പറഞ്ഞു.
കുറച്ചു ദിവസങ്ങളായി സ്വാതിക്കും കുടുംബാംഗങ്ങള്‍ക്കും ഫോണ്‍ വഴി ഭീഷണികള്‍ വരുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി പോലീസിനു സ്വാതി കത്തെഴുതിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ രണ്ടു പേരെ അറസ്റ്റു ചെയ്തു. മറ്റു പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
ദല്‍ഹി വനിതാ കമ്മീഷന്‍ സ്പാകളില്‍ പ്രവര്‍ത്തിക്കുന്ന സെക്‌സ് റാക്കറ്റുകള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സ്വാതി മലിവാള്‍ നേരത്തേ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി പല സ്പാകളും അടച്ചുപൂട്ടിക്കുകയും നാലുകേസുകള്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് സ്പാ ഉടമകളുടെ സൈബര്‍ ഭീഷണി. ഭീഷണിയെ തുടര്‍ന്ന് പോലീസ് സുരക്ഷനല്‍കാമെന്ന് അറിയിച്ചിരുന്നെങ്കിലും സ്വാതി അതു നിരസിച്ചു. തനിക്ക് പോലീസ് സുരക്ഷ നല്‍കുകയല്ല വേണ്ടെതെന്നും തന്റെ പരാതിയില്‍ മേല്‍ പ്രതികളെ അറസ്റ്റുചെയ്യുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. സെപ്റ്റംബര്‍ 20 പ്രതികളുടെ വോയ്‌സ് റെക്കോര്‍ഡുകള്‍ സ്വാതി പോലീസിനു കൈമാറിയിരുന്നു.
















