കര്‍ണാല്‍: ഇലക്ഷനിടയില്‍ കൗതുകമുണര്‍ത്തി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖത്തര്‍. നിയമസഭ തിരഞ്ഞെടുപ്പിന് വോട്ട് രേഖപെടുത്താന്‍ ഖത്തര്‍ കര്‍ണാലിലെ പോളിംഗ് ബൂത്തില്‍ എത്തിയത് സൈക്കിള്‍ ചവിട്ടി.. മനോഹര്‍ ലാല്‍ ഖത്തറിന്റെ സൈക്കിള്‍ യാത്രയുടെ വീഡിയോ പുറത്തുവിട്ടത് ദേശീയ മാധ്യമമാണ്.
2014 ലെ തെരഞ്ഞെടുപ്പില്‍ 63,736 വോട്ടുകള്‍ക്ക് വിജയിച്ച ഖത്തര്‍ ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഈ വര്‍ഷവും കര്‍ണാല്‍ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. ഹരിയാനയില്‍ 1.83 കോടിയിലധികം വോട്ടര്‍മാരാണുള്ളത്. അതില്‍ 83 ലക്ഷം സ്ത്രീകളാണ്. സംസ്ഥാനത്ത് 19,578 പോളിംഗ് സ്റ്റേഷനുകളാണ് ഇലക്ഷന്‍ കമ്മീഷന്‍ സ്ഥാപിച്ചിട്ടുള്ളത്. അതില്‍ 13,837 ഗ്രാമപ്രദേശങ്ങളിലാണ്. 90 നിയമസഭാ സീറ്റുകളിലേക്ക് 105 വനിതകളടക്കം 1,169 പേരാണ് മത്സരിക്കുന്നത്.
















