ആലപ്പുഴ: മുടങ്ങിക്കിടന്ന ആലപ്പുഴ ബൈപാസ് നിര്‍മാണം കേന്ദ്രസക്കാരിന്റെ ഇടപെടലുകളെ തുടര്‍ന്ന് പുനരാരംഭിക്കുന്നു. ബൈപാസിന്റെ റെയില്‍വെ മേല്‍പ്പാലത്തിനായി ഘടിപ്പിക്കേണ്ട ഗര്‍ഡറുകളുടെ അളവില്‍ മാറ്റംവരുത്തുന്ന ജോലികള്‍ ഉടന്‍ ആരംഭിച്ചേക്കും.
റെയില്‍വെ ചെന്നൈ ഡിവിഷന്‍ ഓഫീസില്‍നിന്നുള്ള അനുമതിക്കത്ത് സംസ്ഥാനത്തിന് കിട്ടിയാല്‍ ഉടന്‍ പ്രവര്‍ത്തികള്‍ ആരംഭിക്കും. ഗര്‍ഡറുകളുടെ അളവ് പരിശോധിച്ചശേഷം റെയില്‍വെ സംഘം ചെന്നൈ ഡിവിഷന്‍ ഓഫീസിലേക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.
ഗര്‍ഡറിന്റെ അടിഭാഗത്ത് നൂറ്റിയിരുപതു മില്ലിമീറ്റര്‍ വേണ്ടിടത്ത് എണ്‍പതു മില്ലിമീറ്ററേയുള്ളൂ. ഈ അളവ് വ്യത്യാസം ബോള്‍ട്ടുകള്‍ അഴിച്ചെടുത്ത് പരമാവധി ഇരുപതു ദിവസത്തിനകം പരിഹരിക്കാനാകുമെന്ന് റെയില്‍വെ സംഘം വ്യക്തമാക്കിയിരുന്നു.
ബൈപാസ് നാലുമാസത്തിനകം ഗതാഗതയോഗ്യമാകുമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍. ഗര്‍ഡറുകള്‍ സ്ഥാപിച്ചശേഷം റെയില്‍വെ സുരക്ഷാ കമ്മീഷണറുടെ പരിശോധനയുണ്ടാകും. ഇതിനുശേഷം ഈ ഭാഗത്തെ ടാറിങ് കൂടി പൂര്‍ത്തിയായാല്‍ ബൈപാസിലൂടെ വാഹനമോടിച്ചുതുടങ്ങാം.
ബൈപാസിന്റെ തൊണ്ണൂറ്റിയഞ്ചു ശതമാനം ജോലികളും പൂര്‍ത്തിയായിരിക്കുകയാണ്. മാളികമുക്ക്, കുതിരപ്പന്തി ഭാഗങ്ങളില്‍ റെയില്‍പ്പാത കടന്നുപോകുന്ന ഭാഗത്ത് മേല്‍പ്പാലത്തിനായുള്ള ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നത് മാത്രമായിരുന്നു ഏക തടസം.
















