ഉത്തര്‍പ്രദേശ്: ആഞ്ചാമത്തെ പ്രസവത്തിലും ഭാര്യ പെണ്‍കുഞ്ഞിനെ പ്രസവിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഫോണ്‍ വിളിച്ച് യുവതി മുത്തലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലെ സമ്പാലിലാണ് സംഭവം. സമ്പാല്‍ സ്വദേശി കമീലിനെതിരെ പോലീസ് കേസെടുത്തു.
11 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ ഇരുവര്‍ക്കും നാലു പെണ്‍കുട്ടികളാണ് ഉള്ളത്. യുവതിയുടെ അഞ്ചാമത്തെ പ്രസവം ഒക്ടോബര്‍ 11 നായിരുന്നു. പ്രസവത്തില്‍ കുട്ടി പെണ്‍കുഞ്ഞാണെന്നറിഞ്ഞതോടെ കമീല്‍ തന്റെ ഭാര്യയോട് കോപാകുലനാകുകയായിരുന്നു. തുടര്‍ന്ന് ഫോണിലൂടെ തന്നെ ഇയാള്‍ മുത്തലാഖ് ചൊല്ലി. 2019ലെ മുസ്ലീം വുമണ്‍ ആക്ട് പ്രകാരം ഐപിസി സെക്ഷന്‍ 147, 452, 323, 502 എന്നീ വകുപ്പുകളാണ് ഇയാക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് സൂപ്രണ്ട് യമുനാ പ്രസാദ് പറഞ്ഞു.
















