ന്യൂദല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലെ കോണ്‍ഗ്രസ്സിന്റെ പ്രകടന പത്രികയിലെ മുഖ്യവാഗ്ദാനമായ ന്യായ് തയ്യാറാക്കിയത് നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജിയാണെ വാദങ്ങള്‍ പൊളിയുന്നു. നൊബേല്‍ പുരസ്‌കാര പ്രഖ്യാപനത്തിനുശേഷം രാഹുല്‍ ഗാന്ധി മുതലുള്ള നേതാക്കള്‍ ന്യായിന്റെ രൂപകല്‍പ്പനയ്‌ക്കു പിന്നില്‍ അഭിജിത് ആണെന്ന് വ്യാജ പ്രചാരണത്തിനെതിരെ അദ്ദേഹം തന്നെ രംഗത്ത് എത്തിയതോടെയാണ് പൊളിഞ്ഞത്.
നൊബേല്‍ ജേതാവായ അഭിജിത്താണ് ന്യായിന്റെ ആസൂത്രണത്തിനു പിന്നില്‍. നടപ്പാക്കാന്‍ ആയാല്‍ വന്‍ വിപ്ലവം ആകുമെന്നുമാണ് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ അവകാശ പ്രഖ്യാപനം നടത്തിയത്. സഹോദരി പ്രിയങ്ക വാദ്രയും ഇതിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ അഭിജിത് തന്നെ രംഗത്ത് എത്തിയതോടെ അവകാശ വാദ്ം വ്യാജമാണെന്ന് പുറത്തുവരികയായിരുന്നു.
ന്യായ് പദ്ധതിയില്‍ തനിക്ക് ഒരു പങ്കാളിത്തമില്ലെന്നും അത് കോണ്‍ഗ്രസ്സും അതുമായി ബന്ധപ്പെട്ടവരുമാണ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. പദ്ധതിയോട് തനിക്ക് പൂര്‍ണ്ണമായും യോജിപ്പില്ല. തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കുറച്ച് വിവരങ്ങള്‍ ശേഖരിച്ചു നല്‍കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം അംറിയിച്ചു.
ന്യായ് താന്‍ രൂപകല്‍പ്പന ചെയ്തതല്ല. അത്തരത്തില്‍ ഒന്നിന്റെ അവകാശ വാദം ഉന്നയിക്കാനും തനിക്ക് താത്പ്പര്യമില്ലെന്നും അഭിജീത് പറഞ്ഞു. എന്നാല്‍ പദ്ധതിയുടെ നടത്തിപ്പ് സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ്. യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിരുന്നെങ്കില്‍ തന്നെ പദ്ധതി നടപ്പാക്കുന്നതില്‍ മാറ്റം വരുത്തുന്നതിനായി രാഷ്‌ട്രീയ സമ്മര്‍ദ്ദം ഉണ്ടാകുമായിരുന്നെന്നും അഭിജിത് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പീയുഷ് ഗോയല്‍ ഇതുസംബന്ധിച്ച് പ്രസ്താവന നടത്തിയതോടെയാണ് അഭിജിത് ന്യായ് തന്റേതല്ലെന്ന സ്ഥിരീകരണവുമായി എത്തിയത്. നൊബേല്‍ കരസ്ഥമാക്കിയതിന് അഭിജിതിനെ അഭിനന്ദിക്കുന്നു. ഇടതുപക്ഷ ചിന്തകനാണ് അദ്ദേഹമെന്ന് എല്ലാവര്‍ക്കും അറിയാം. കോണ്‍ഗ്രസിന്റെ മിനിമം വേതന പദ്ധതിയെ പുകഴ്‌ത്തിയ വ്യക്തിയാണ് അഭിജിത്. എന്നാല്‍ അദ്ദേഹത്തിന്റെ ചിന്തകളെ ഇന്ത്യയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്നാണ് പീയുഷ് ഗോയലിന്റെ പ്രസ്താവന.
















