ന്യൂദല്‍ഹി: തേജസ് എക്‌സ്പ്രസില്‍ യാത്ര നടത്തിയ 951 യാത്രക്കാര്‍ക്കും 250 രൂപവീതം നഷ്ടപരിഹാരം നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു. ലഖ്‌നൗവില്‍ നിന്നും ദല്‍ഹിയിലേക്കും തിരിച്ചും രണ്ട് മണിക്കൂറോളം ട്രെയിന്‍ വൈകിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം. ഇതാദ്യമായാണ് ഇന്ത്യന്‍ റെയില്‍വെ ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് മുഴുവന്‍ യാത്രക്കാര്‍ക്കും നഷ്ടപരിഹാരം നല്‍ക്കുന്നത്.
നഷ്ടപരിഹാരം ലഭിക്കുന്നതിനായി എല്ലാ യാത്രക്കാരുടേയും മൊബൈല്‍ ഫോണുകളിലേക്ക് ലിങ്ക് അയച്ചിട്ടുണ്ട്. അതില്‍ ക്ലിക്ക് ചെയ്യുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് ഐആര്‍സിടിസി റീജണല്‍ മാനേജര്‍ അശ്വിനി ശ്രിവാസ്തവ വ്യക്തമാക്കി. നഷ്ടപരിഹാരത്തിന് പുറമെ യാത്രക്കാര്‍ക്ക് അധിക ചായയും നല്‍കി. കൂടാതെ ഉച്ചഭക്ഷണ പായ്‌ക്കറ്റില്‍ വൈകിയതില്‍ ക്ഷമിക്കണമെന്ന് പ്രിന്റുചെയ്ത യാത്രക്കാര്‍ക്ക് നല്‍ക്കുകയും ചെയ്തു.
ശനിയാഴ്ച ലഖ്‌നൗവില്‍ നിന്ന് 6.10ന് പുറപ്പെടേണ്ട ട്രെയിന്‍ രണ്ടര മണിക്കൂറിലേറെ വൈകി 8.55നാണ് പുറപ്പെട്ടത്. തുടര്‍ന്ന് 12.25ന് ദല്‍ഹിയില്‍ എത്തേണ്ട ട്രെയിന്‍ 3.40നാണ് എത്തിച്ചേര്‍ന്നത്. ഇത്തരതില്‍ തിരിച്ചുള്ള യാത്രയിലും സമയക്രമം പാലിക്കാന്‍ തേജസ് എക്‌സ്പ്രസിനു സാധിക്കാതതിനെ തുടര്‍ന്നാണ് 250 രുപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ഐആര്‍സിടിസി തീരുമാനിച്ചത്. റെയില്‍വേ നിയമ പ്രകാരം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന സമയം വൈകിയാല്‍ മാത്രമേ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളൂ. വൈകി പുറപ്പെട്ട ശേഷം കൃത്യ സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിയാല്‍ നഷ്ടപരിഹാരം ലഭിക്കില്ല.
ഈ മാസം നാലിനാണ് ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ സ്വകാര്യ ട്രെയിനായ തേജസ് എക്‌സ്പ്രസിനിന്റെ ഉദ്ഘാടനം നടന്നത്. ലഖ്‌നൗവില്‍ നിന്ന് ദല്‍ഹിയിലേക്കാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.
















