മുംബൈ: രാജ്യത്തെ ടെലികോം മേഖലയില്‍ വരിക്കാരുടെ കൊഴിഞ്ഞ് പോക്ക് നേരിടാത്ത ഏക കമ്പനിയായി ജിയോ. ട്രായി പുറത്തു വിട്ട ഓഗസ്റ്റ് മാസത്തിലെ കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്. ജിയോ ഒഴികെയുള്ള ടെലികോം കമ്പനികള്‍ക്കെല്ലാം വന്‍ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള വോഡഫോണ്‍ ഐഡിയ കമ്പനികള്‍ക്ക് 31 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 49.56 ലക്ഷം വരിക്കാരെയാണ്. അതേ സമയം ഭാരതി എയര്‍ടെല്ലിന് 5.61 ലക്ഷം വരിക്കാരെയും നഷ്ടമായി. ഓഗസ്റ്റ് മാസത്തില്‍ ബിഎസ്എന്‍എല്ലിന് നഷ്ടമായത് 2.15 ലക്ഷം വരിക്കാരെയാണ്.
എന്നാല്‍ മറ്റു നെറ്റുവര്‍ക്കുകളിലേക്ക് വിളിക്കാന്‍ മിനിറ്റിന് 6 പൈസ ഈടാക്കാനുളള ജിയോയുടെ പുതിയ തീരുമാനത്തെ ഉപയോക്താക്കള്‍ എങ്ങനെ സ്വീകരിക്കുമെന്ന് അടുത്ത തവണത്തെ കണക്കുകളിലൂടെ മാത്രമെ മാനസിലാക്കാനാകു. ചില ടെലികോം കമ്പനികള്‍ ഇന്‍ കമിങ് കോളുകള്‍ക്കായി പ്രതിമാസ റീചാര്‍ജ് നിര്‍ബന്ധമാക്കിയതും കൊഴിഞ്ഞു പോക്കിനു കാരണമായി കാണുന്നു.
ഓഗസ്റ്റ് മാസം ജിയോയ്ക്ക് ലഭിച്ചത് 84.45 ലക്ഷം അധിക വരിക്കാരെയാണ്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 34.82 കോടിയായി. രാജ്യത്തെ മൊത്തം ടെലികോം കമ്പനികളുടെ വരിക്കാരുടെ എണ്ണം 116.83 കോടിയാണ്. ഇതില്‍ വോഡഫോണ്‍ ഐഡിയക്ക് 37.50 കോടിയും ബിഎസ്എന്‍എല്ലിന് 11.62 കോടി വരിക്കാരുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: