മേടക്കൂറ്:
അശ്വതി, ഭരണി, കാര്‍ത്തിക (1/4)
യാത്രാക്ലേശം വര്‍ധിക്കുകയും കുടുംബത്തില്‍ ഉള്ളവര്‍ക്ക് രോഗക്ലേശം ഉണ്ടാകുകയും ചെയ്യും. ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ ചെലവുകള്‍ വര്‍ധിക്കുന്നതാണ്. ഉന്നതരുടെ സഹായത്താല്‍ ജീവിതമാര്‍ഗ്ഗം കണ്ടെത്താന്‍ കഴിയും.
ഇടവക്കൂറ്:
കാര്‍ത്തിക(3/4), രോഹിണി, മകയിരം(1/2)
ആരോഗ്യം മോശമായിത്തുടരും. ഗൃഹത്തില്‍ സന്തുഷ്ടിയും മാനസിക സംതൃപ്തിയും ഉണ്ടാകും. സാമ്പത്തിക ബാധ്യത പരിഹരിക്കാന്‍ വഴിതെളിക്കും. പൊതു പ്രവര്‍ത്തകര്‍ നിയമനടപടികളെ അഭിമുഖീകരിക്കേണ്ടതായി വരും.
മിഥുനക്കൂറ്:
മകയിരം(1/2), തിരുവാതിര, പുണര്‍തം(3/4)
ഉന്നതസ്ഥാനങ്ങളില്‍ നിലകൊള്ളുന്നവര്‍ക്ക് അനുകൂല ഫലങ്ങള്‍ വന്നുചേരും. ഗാര്‍ഹിക മേഖലകളില്‍ പൊരുത്തക്കേട്, ആശങ്ക എന്നിവ വര്‍ധിക്കും. പ്രധാന കാര്യങ്ങള്‍ക്കായി ധാരാളം യാത്ര ചെയ്യേണ്ടിവരും.
കര്‍ക്കടകക്കൂറ്:
പുണര്‍തം(1/4), പൂയം, ആയില്യം
കലഹങ്ങളില്‍നിന്നും ദുഷ്‌കീര്‍ത്തി വരാവുന്ന കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കേണ്ടതാണ്. മറ്റുള്ളവരിലൂടെ നേട്ടങ്ങള്‍ ഉണ്ടാകും. ബന്ധുക്കള്‍ മൂലം മാനസിക പിരിമുറുക്കം എന്നിവ ഉണ്ടാകും.
ചിങ്ങക്കൂറ്:
മകം, പൂരം, ഉത്രം(1/4)
വാക് മാധുര്യത്താല്‍ അന്യരെ വരുതിയില്‍ വരുത്താനുള്ള കഴിവ്. തൊഴില്‍ സ്ഥലങ്ങളില്‍ അനുകൂല സാഹചര്യം സംജാതമാകും. വിശ്വസ്തരായ സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരിലൂടെ നേട്ടം. അന്യരുടെ സഹായത്താല്‍ ജീവിതമാര്‍ഗ്ഗം കണ്ടെത്താന്‍ കഴിയും.
കന്നിക്കൂറ്:
ഉത്രം (3/4), അത്തം, ചിത്തിര(1/2)
ഭാവിയെപ്പറ്റിയുള്ള ആശങ്കകള്‍ നിമിത്തം പലവിധ മാനസിക പ്രശ്‌നങ്ങള്‍ക്കു സാധ്യത. ശ്രദ്ധക്കുറവുമൂലമുള്ള നാശനഷ്ടങ്ങള്‍ക്കും സാധ്യത. വ്യാപാരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ലാഭകരമായ അവസ്ഥ കൈവരും.
തുലാക്കൂറ്:
ചിത്തിര(1/2), ചോതി, വിശാഖം (3/4)
സഞ്ചാരമാര്‍ഗ്ഗങ്ങള്‍ പലതും ദുരിതപ്രദമാകാന്‍ ഇടയാകും. കുടുംബത്തില്‍ സാമ്പത്തിക ഞെരുക്കം, സ്ഥാനചലനം എന്നിവ പ്രതീക്ഷിക്കാം. സുഹൃദ് ബന്ധങ്ങളിലെ പ്രതികൂല സ്വാധീനം ശ്രദ്ധിക്കേണ്ടതാണ്. മറ്റുള്ളവരുടെ ചതിയിലൂടെ അപകടം ഉണ്ടാകാതെ ശ്രദ്ധിക്കണം.
വൃശ്ചികക്കൂറ്:
വിശാഖം(1/4), അനിഴം, തൃക്കേട്ട
മനോഗതികള്‍ പലതും സഫലീകരിക്കപ്പെടും. സഹാനുഭൂതിയും ബഹുമാനവും നേടിയെടുക്കും. ദോഷകരമായ കൂട്ടുകെട്ട് മാനസിക പിരിമുറുക്കം ഉണ്ടാക്കാന്‍ കാരണമാകും. ജീവിതത്തില്‍ അസംതൃപ്തിയ്‌ക്കും വിവാഹാലോചനകള്‍ക്ക് തടസ്സങ്ങളും ഉണ്ടാകുന്നതാണ്.
ധനുക്കൂറ്:
മൂലം, പൂരാടം, ഉത്രാടം(1/4)
ഔദ്യോഗികരംഗത്തുനിന്നും ധനലാഭവും കീര്‍ത്തിയും സിദ്ധിക്കുന്നതാണ്. പ്രയോജനപ്രദവും ആനന്ദകരവുമായ യാത്രകള്‍ക്ക് സാധ്യത. മുതിര്‍ന്നവരില്‍നിന്ന് ആനന്ദവും മക്കള്‍ക്ക് അഭിവൃദ്ധിയും ഉണ്ടാകും. ദൈവാധീനം, ശത്രുനാശം എന്നിവ അനുഭവവേദ്യമാകും.
മകരക്കൂറ്:
ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)
ആത്മീയതയില്‍ താല്‍പ്പര്യം. ഉദരവ്യാധി, വൃഥാസഞ്ചാരം എന്നിവയ്‌ക്ക് സാധ്യത. സംരംഭങ്ങളില്‍ മുടക്കം കാണുന്നു. സാമ്പത്തികമായ വൈഷമ്യം അനുകൂലമായ സുഹൃദ്ബന്ധം എന്നിവ ഉണ്ടാകും.
കുംഭക്കൂറ്:
അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)
തൊഴില്‍സ്ഥലങ്ങളില്‍ അനുകൂല സാഹചര്യം സംജാതമാകും. രഹസ്യപ്രണയബന്ധങ്ങള്‍ക്ക് സാധ്യത. അനുകൂലമായ സ്ഥിരോത്സാഹം, ദ്രവ്യപ്രാപ്തി എന്നിവ അനുഭവവേദ്യമാകും. മക്കളുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക.
മീനക്കൂറ്:
പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
കഠിനാധ്വാനത്തിലൂടെ, നഷ്ടപ്പെട്ടത് വീണ്ടെടുക്കും. പ്രണയകാര്യത്തില്‍ വിജയം. ഭക്ഷണത്തിലെ അശ്രദ്ധ മൂലം അനാരോഗ്യത്തിന് സാധ്യത. എടുത്തുചാട്ടം മൂലമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. സുഹൃത്തുക്കളില്‍ അമിതവിശ്വാസം അര്‍പ്പിക്കാതിരിക്കുക.
ഫോണ്‍ 9446942424
പ്രതികരിക്കാൻ ഇവിടെ എഴുതുക: