ചിന്തകള്‍
ചതച്ചരച്ച
ഞരമ്പുകള്‍ക്ക് മീതേ
ചരിത്രം
തിരിച്ചുവരുന്നതുപോലെ,
സ്വപ്നങ്ങള്‍
ചുമന്ന് ചുമന്ന്
ജീവിതം തുലഞ്ഞ
‘കവിത’ പോലെ,
മുറിച്ചിട്ടുപോയ
ഓര്‍മയുടെ കഴുത്തില്‍ നിന്ന്
ഒഴുകിത്തീരാത്ത
പ്രണയത്തുള്ളികള്‍
പോലെ,
ഇനി പാടങ്ങളില്ലെന്നുറച്ചിട്ടും
അവസാനത്തെ
കൊയ്‌ത്തുപാട്ടുമൂളി
മണ്ണിലലിഞ്ഞ
നീലിപ്പെണ്ണാളെപ്പോലെ,
ഇലകള്‍ വാടാത്ത
മരക്കൊമ്പ് കാത്തിരിക്കുകയാണ്.
ഇനി മണ്ണും മഴയും
കൊഞ്ചിക്കുഴയില്ലെങ്കിലും
കൊതിയന്മാരുടെ നഗരത്തിലെ
അഗ്‌നിവര്‍ണ്ണനാകും ഞാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: