തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രമിത്തിന് 2017ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം ലഭിച്ചതിനെപ്പറ്റി ആരോപണവുമായി രംഗത്തെത്തിയ മന്ത്രി കെ.ടി ജലീലിനെ പരിസഹിച്ചു രമേശ് ചെന്നിത്തല. എന്റെ മകന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 210ാം റാങ്ക് കിട്ടിയതില്‍ മന്ത്രി ജലീലിന് വിഷമം ഉണ്ടെന്ന് തോന്നു. മകന്റെ അഭിമുഖം നടക്കുന്ന ദിവസം ഞാന്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നെന്നാണു മന്ത്രിയുടെ ആരോപണം. തന്റെ മകന്റെ ഇന്റര്‍വ്യൂന് ഞാന്‍ അല്ലാതെ വേറെ ആരാണ് പോകുക. എന്റെ മകന് അഭിമുഖത്തിന് പോകാന്‍ വേറെ അച്ഛനെ കൊണ്ടുകോടുക്കണോ’ എന്നും ചെന്നിത്തലയുടെ പരിഹാസം.
മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രിക്കെതിരേ തെളിവുകളുമായി ചെന്നിത്തല രംഗത്തെത്തിയതിനു പിന്നാലെയാണു രമിത്തിന്റെ ഐഎഎസ് പരീക്ഷ സംബന്ധിച്ച ആരോപണവുമായി മന്ത്രി രംഗത്തെത്തിയത്. സിവില്‍ സര്‍വീസ് എഴുത്തു പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അനുദീപ് ഷെട്ടിയെക്കാള്‍ വളരെ അധികം മാര്‍ക്ക് അഭിമുഖ പരീക്ഷയില്‍ പ്രമുഖ നേതാവിന്റെ മകനു കിട്ടി. ഇതിനായി ഡല്‍ഹിയില്‍ ‘ലോബിയിംഗ്’ നടത്തിയവര്‍ തങ്ങളെപ്പോലെയാണ് മറ്റുള്ളവരുമെന്നു കരുതിയാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. പ്രതിപക്ഷ നേതാവ് തന്നെ ഇക്കാര്യം അന്വേഷിക്കാന്‍ ആവശ്യപ്പെടണം. പി.എസ്.സിയുടെ മാത്രമല്ല യു.പി.എസ്.സിയുടെയും സുതാര്യത നിലനിര്‍ത്താന്‍ നടപടി വേണമെന്നുമാണ് ജലീല്‍ ആവശ്യപ്പെട്ടത്.
















