ലക്നൗ: ഹിന്ദു മഹാസഭ നേതാവ് കലമേഷ് തിവാരിയെ കഴുത്തു മുറിച്ച ശേഷം വെടിവച്ചു കൊന്നു. ലക്നൗവില്‍ വെള്ളിയാഴ്ച പട്ടാപ്പകലാണു കമലേഷ് തിവാരിയെ അജ്ഞാതര്‍ കൊന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു സമ്മാനം കൈമാറുന്നതിന്റെ മറവില്‍ ആക്രമണകാരികള്‍ തിവാരിയുടെ ഓഫീസിലേക്ക് അതിക്രമിച്ചു കയറി. അകത്തേക്ക് കടന്നയുടനെ അക്രമികള്‍ ഹിന്ദു മഹാസഭാ നേതാവിന്റെ കഴുത്തു മുറിക്കുകയും മരണം ഉറപ്പക്കാന്‍ വെടിയുതിര്‍ക്കുകയും ചെയ്തതം. അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു.
2015ല്‍ മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം നടത്തിയതിന് തിവാരി ഇസ്ലാം തീവ്രഗ്രൂപ്പുകളില്‍ നിന്നു ഭീഷണി നേരിട്ടിരുന്നു. അതേസമയം, തിവാരിക്കു മേല്‍ ചുമത്തിയ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് അടുത്തിടെ റദ്ദാക്കിയിരുന്നു.
















