Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ദേശവിരുദ്ധതയുടെ പേരില്‍ ജയിലില്‍ പോകാന്‍ ഫിറോസ് കുന്നുംപറമ്പില്‍ അര്‍ഹന്‍’; കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ 200 കോടിയുടെ വിദേശ ഫണ്ട് കേരളത്തില്‍ എത്തിച്ചുവെന്ന് സാമൂഹിക സുരക്ഷാമിഷന്‍ ഡയറക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2019, 01:31 pm IST
in Kerala

തിരുവന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ 200 കോടിയോളം രൂപയുടെ വിദേശ ഫണ്ട് ഫിറോസ് കുന്നുംപറമ്പില്‍ കൈകാര്യം ചെയ്തത് ദേശവിരുദ്ധമാണെന്നു സംസ്ഥാന സാമൂഹിക സുരക്ഷാമിഷന്‍ ഡയറക്ടര്‍ മുഹമ്മദ് അഷീല്‍. എഫ്‌സിആര്‍എ നിയമപ്രകാരമാണ് ഫണ്ട് സ്വീകരിക്കേണ്ടത്. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവില്‍ തട്ടിപ്പുനടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതായും മുഹമ്മദ് അഷീല്‍ പറഞ്ഞു.

മൂന്നു ലക്ഷം രൂപയ്‌ക്ക് കിഡ്‌നി ശസ്ത്രക്രിയ നടത്താനാകുമെന്ന കാര്യത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായും അഷീല്‍ പറഞ്ഞു. കിഡ്‌നി വാങ്ങേണ്ടി വരുമെന്ന വാദം കിഡ്‌നി റാക്കറ്റിന്റെ ഭാഗമാണെന്നും ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഗുണം ഫിറോസിനാണ് ലഭിക്കുന്നതെന്നും അഷീല്‍ ആരോപിക്കുന്നു. സത്യം തുറന്നു പറഞ്ഞതിന്റെ പേരില്‍ താനിപ്പോള്‍ സൈബര്‍ ആക്രമണം നേരിടുകയാണ്. 200 കോടി രൂപ കേരളത്തിലേക്ക്  ഇത്ര നിസ്സാരമായി വരികയും ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് പ്രകാരമുള്ള സാക്ഷ്യപത്രമില്ലാതെ അത് കൈകാര്യം ചെയ്തതില്‍ ദേശവിരുദ്ധത്തിന്റെ പേരില്‍ ജയിലില്‍ പോകാന്‍ ഫിറോസ് അര്‍ഹനാണ്. സര്‍ക്കാരിന്റെ വീ കെയര്‍ ഡൊണേഷന്‍ ഡോട്ട് കോമിലേക്ക് സംഭാവന ചെയ്താല്‍ ആരും പറ്റിക്കപ്പെടില്ല. കണക്കുകള്‍ കൃത്യം. വ്യാജചികിത്സകര്‍ക്കോ കിഡ്‌നി മാഫിയയ്‌ക്കോ വിട്ടുകൊടുക്കില്ല. എന്നാല്‍ എല്ലാ കേസുകളിലും സഹായം നല്‍കാന്‍ സര്‍ക്കാരിന് പണമില്ലെന്നും സുരക്ഷാമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പ്രതികരിച്ചു.

2018-19 വര്‍ഷങ്ങളിലായി 574ഓളം പേര്‍ക്കാണ് വി കെയര്‍ പദ്ധതി വഴി ചികിത്സ ലഭ്യമായത്. 148 കോടി രൂപ സമാഹരിച്ചു. 142 കോടി ചെലവഴിച്ചു. ഫിറോസ് ഇതുപോലെ കണക്ക് കാണിക്കണം. എപ്പോള്‍, ആര്‍ക്ക് വേണ്ടി, എത്ര, എത്ര ബാക്കിയുണ്ട് എന്നീ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടത് സാമാന്യ മര്യാദയാണ്. കാശ് വിദേശത്ത് നിന്ന് വാങ്ങാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം. ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് കൊടുക്കണം. അക്കൗണ്ട് ചെയ്യാത്ത പണം രാജ്യസുരക്ഷയ്‌ക്ക് വെല്ലുവിളിയാണ്. 201213 കാലഘട്ടത്തില്‍ ഞാന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി വര്‍ക്ക്  ചെയ്യുന്ന കാലത്ത് ഫിറോസ് കുന്നംപറമ്പില്‍ നന്മമരമായിരുന്നില്ല. അന്ന് ഫിറോസ് വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ഡ്രൈവറായിരുന്നു. ഞാന്‍ 2010ല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറി. ഏകദേശം പത്ത് വര്‍ഷമാകുന്നു. 2012ല്‍ ഞാന്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഡോക്ടറും ഫിറോസ് െ്രെഡവറും. ഇന്ന് ഫിറോസിന്റെ കൈയില്‍ 50 ലക്ഷത്തിന്റെ വീടും ഐഫോണ്‍ ടെന്നും ഇന്നോവ ക്രെറ്റ കാറുമുണ്ട്. എന്റെ കൈയിലുള്ളത് സാംസങ്ങ് ഫോണാണ്. കാറില്ല. ലോണുമുണ്ട്. ഇന്നലെ ഓലക്കുടിലില്‍ താമസിച്ചവര്‍ ഇന്ന് കൊട്ടാരത്തില്‍ എന്ന് ഫിറോസ് പറഞ്ഞത് സ്വയം പരിഹാസത്തിനു സമമാണ്.

ഞാന്‍ കഷ്ടപ്പെട്ട് അധ്വാനിച്ച് പിഎസ്‌സി പഠിച്ചാണ് ജോലി നേടിയത്. ഫിറോസ് എതെങ്കിലും തരത്തില്‍ അധ്വാനിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. അയാള്‍ക്കെല്ലാം  ഫ്രീയായി കിട്ടിയതാണ്. ചെയ്യുന്ന ജോലിക്കാണ് ഞാന്‍ ശമ്പളം വാങ്ങുന്നത്. ഞാന്‍ എല്ലാ തരത്തിലും ഓഡിറ്റബിളാണ്. ഒരു ആര്‍ടിഐ കൊടുത്താല്‍ എന്റെ എല്ലാ വിവരങ്ങളും ലഭിക്കും. നികുതി കൊടുക്കാതെ 200 കോടി രൂപ കൈകാര്യം ചെയ്തയാളാണ് ഫിറോസ് കുന്നംപറമ്പില്‍മുഹമ്മദ് അഷീല്‍ പ്രതികരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക ഭദ്രതയും മികച്ച ശത്രുജയവും! സമ്പൂർണ്ണ രാശിഫലം (31 മെയ് 2026) – AI ജ്യോതിഷം

Health

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ദിവസവും സവാള കഴിക്കാം

തപസ്യ കലാസാഹിത്യ വേദിയുടെ അഭിമുഖ്യത്തില്‍ തോന്നയ്ക്കല്‍ ആശാന്‍സ്മാരകത്തില്‍ നിന്ന് കായിക്കരയിലേക്ക് നടത്തിയ കുമാരനാശാന്‍ സ്മൃതി യാത്രയുടെ സമാപനത്തില്‍ കവിയുടെ ജന്മസ്ഥലം സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുന്ന യാത്രാംഗങ്ങള്‍. നടുവട്ടം ഗോപാലകൃഷ്ണന്‍, ദര്‍ശന്‍ രാമന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, പ്രൊഫ. പി.ജി ഹരിദാസ്, കല്ലറ അജയന്‍, ഭാവന രാധാകൃഷ്ണന്‍, കാവാലം ശശികുമാര്‍, ജി.എം. മഹേഷ്, സുജിത് ഭവാനന്ദന്‍, കെ.വി. രാജേന്ദ്രന്‍,
മുക്കം പാലമൂട് രാധാകൃഷ്ണന്‍, അശോകന്‍ കായിക്കര, വക്കം അജിത് തുടങ്ങിയര്‍
Kerala

കുമാരനാശാന്റെ ജന്മസ്ഥലം സംരക്ഷിക്കാന്‍ തപസ്യയുടെ സ്മൃതിയാത്ര

India

താജ്‌മഹൽ സന്ദർശിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപും ഭർത്താവും

India

അതിവേഗം സുരക്ഷിതം; ഭാരതത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ ബോട്ട് മുംബൈയില്‍

പുതിയ വാര്‍ത്തകള്‍

ഡിപിആര്‍ കൈമാറാന്‍ ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ്
ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചപ്പോള്‍

അതിവേഗ റെയില്‍വേ: തിരുവനന്തപുരം-കണ്ണൂര്‍ യാത്ര 3.30 മണിക്കൂറില്‍

ന്യൂദല്‍ഹിയില്‍ സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍ വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമായി ലഭിച്ച ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു

സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ വിരമിച്ചു

സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ സുപ്രീംകോടതി

വ്യാപാരക്കരാര്‍ അന്തിമഘട്ടത്തിലെന്ന് യുഎസ്; ഉന്നതതല സംഘം ഭാരതത്തിലേക്ക്

യുപിയില്‍ കനത്ത മഴയും കൊടുങ്കാറ്റും: 31 മരണം

സംരംഭകരും യുവാക്കളും തമ്മിലുള്ള സഹകരണം അനിവാര്യം: ഡോ. വീരേന്ദ്ര സിങ് സോളങ്കി

ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എ.ജെ. ശ്രീനി ഇന്ന് വിരമിക്കും

ഓപ്പറേഷന്‍ സിന്ദൂര്‍ 2.0യ്‌ക്ക് പൂര്‍ണ സജ്ജം: കരസേനാ മേധാവി

എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി; മ്യാന്‍മര്‍ പ്രസിഡന്റ് യു മിന്‍ ആങ് ഹ്ലെയ്ങ് ഭാരതത്തില്‍

ഭക്ഷണം എന്ന ശാരീരിക പ്രാര്‍ത്ഥന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.