ആബാലവൃദ്ധം ജനങ്ങളുടേയും അഭിവാദ്യങ്ങളും ആശംസകളും ഏറ്റുവാങ്ങി നിറഞ്ഞ ചിരിയോടെ അരൂരിന്റെ ഹൃദയം കീഴടക്കി ജൈത്രയാത്ര തുടരുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.കെ.പി. പ്രകാശംബാബു. അരൂരിനെ കുറിച്ച് സ്വപ്നങ്ങള്‍ ഏറെയുണ്ട് ഈ യുവനേതാവിന്. കൃത്യമായ പഠനം നടത്തിയ ശേഷമുള്ള അദ്ദേഹത്തിന്റെ വികസന കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുകയാണ്.
ശബരിമല വിഷയം അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ?
സംശയം വേണ്ട. ഭക്തരുടെ മനസിലുണ്ട് ഭരണകൂടെ ഭീകരതയുടെ കഴിഞ്ഞുപോയദിനങ്ങള്‍, ആചാരസംരക്ഷകരുടെ മുഖംമൂടിയണിഞ്ഞ് ജാതി ചോദിച്ചും പറഞ്ഞും വോട്ടുചോദിക്കുന്ന തരത്തിലേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി അധഃപതിച്ചു.
കോടതിവിധിയുടെ മറവില്‍ നിമിഷങ്ങള്‍ക്കകം സായുധസേനയെ നിയോഗിച്ചവര്‍ മരട് ഫ്ലാറ്റ്, പിറവം പള്ളി വിഷയങ്ങളില്‍ എന്തേ അലംഭാവം കാട്ടുന്നു. കൂടെയുണ്ടെന്ന് തോന്നിപ്പിച്ച് കടന്നുകളഞ്ഞ കോണ്‍ഗ്രസുകാരുടെ ചതിയും ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ലക്ഷക്കണക്കിന് വരുന്ന അയ്യപ്പ ഭക്തരുടെ വിശ്വാസം സംരക്ഷിക്കാന്‍ ദിവസങ്ങളോളം ജയില്‍വാസം അനുഭവിച്ച് പീഡനങ്ങള്‍ ഏറ്റുവാങ്ങിയ എന്നെ അരൂരിലെ ജനങ്ങള്‍ വിജയിപ്പിക്കും എന്ന് ഉറപ്പുണ്ട്.
എന്താണ് ശബരിമലയെ കുറിച്ച് അരൂരിലെ ജനങ്ങളോട് പറയാനുള്ളത്?
വികസനത്തിനും വിശ്വാസത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് എന്‍ഡിഎ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വിശ്വാസ സംരക്ഷണത്തിനായി ഏതറ്റം വരെ പോകുമെന്ന് പ്രധാനമന്ത്രിയും അമിത് ഷായും ഉള്‍പ്പെടെയുള്ള കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല സംരക്ഷിക്കുമെന്ന ഉറപ്പ് പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിച്ച ഒരേ ഒരു രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണ്. പുനഃപരിശോധനാ ഹര്‍ജിയിലെ വിധി എതിരായാല്‍ നിയമനിര്‍മാണം നടത്തുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കും.
എന്‍ഡിഎയെ അരൂരിലെ ജനം സ്വീകരിച്ചോ?
പ്രചാരണം തുടങ്ങി 17 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ അരൂരിന്റെ സമസ്ത മേഖലയിലും ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ നല്കുന്ന പിന്തുണ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. തീരദേശ കായലോര മേഖലകളിലുള്ളവരും ഏറെ സ്നേഹവാത്സല്യങ്ങളോടെയാണ് സ്വീകരിച്ചത്.
യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ കേരളം എന്റെ വീടാണ്. കഴിഞ്ഞ പ്രളയകാലത്ത് ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി ഞാനുണ്ടായിരുന്നു. മറ്റു സ്ഥാനാര്‍ത്ഥികളെ എവിടെയെങ്കിലും കണ്ടതായി പറയാന്‍ കഴിയുമോ. നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അരൂര്‍ നിയോജകമണ്ഡലത്തിലെ അവസാന വീട്ടിലെത്തുംവരെ ജനങ്ങളോടൊപ്പം ഉണ്ടാകും.
കൊട്ടിഘോഷിച്ച ഐശ്വര്യം അരൂരില്‍ കാണാന്‍ കഴിഞ്ഞോ?
ആയിരം കോടിയുടെ വികസനം നടത്തിയെന്ന ശുദ്ധനുണയാണ് ഇവിടെ പ്രചരിപ്പിക്കുന്നത്. കുറെ ഉദ്ഘാടന മാമാങ്കങ്ങള്‍ നടത്തി ലക്ഷങ്ങള്‍ പൊടിച്ചതല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. മാക്കേക്കടവ്-നേരേകടവ്, പെരുമ്പളം, കാക്കത്തുരുത്ത് തുടങ്ങി നിരവധി പാലങ്ങള്‍ കണ്മുന്നിലുണ്ട്.
ഗ്രാമീണ മേഖലകളിലെല്ലാം തകര്‍ന്ന റോഡുകള്‍ ജനത്തിന്റെ ദുരിതം വര്‍ധിപ്പിക്കുകയാണ്. ഏതുനിമിഷവും തകര്‍ന്നുവീഴുന്ന വീടുകളില്‍ ജീവിതം തള്ളിനീക്കുന്ന നൂറുകണക്കിന് കുടുംബങ്ങളെ നേരില്‍ കാണാന്‍ കഴിഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗവിഭാഗങ്ങള്‍ താമസിക്കുന്ന മേഖലകളില്‍ ശൗചാലയം പോലുമില്ല. പീലിങ് തൊഴിലാളികള്‍ക്ക് മിനിമം വേതനം ലഭിക്കുന്നില്ല.
കയര്‍മേഖലയും തകര്‍ന്നടിഞ്ഞു. പാവപ്പെട്ടവരുടെ സ്വപ്നമായ സര്‍ക്കാര്‍ ഉദ്യോഗത്തെ പിഎസ്സി നിയമനത്തട്ടിപ്പിലൂടെ തകര്‍ത്തെറിഞ്ഞത് യുവാക്കള്‍ക്കിടയിലും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
അരൂരിനെ കുറിച്ച് വികസന കാഴ്ചപ്പാട് എങ്ങനെയാണ്?
അരൂരിനെ പ്രതിനിധീകരിച്ചവര്‍ രാഷ്ട്രീയ വിരോധം മൂലം കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്ക് തടയിടുകയാണ്. എങ്കിലും അരൂരിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിച്ചവരാണ് മോദി സര്‍ക്കാര്‍. സെന്‍ട്രല്‍ റോഡ് ഫണ്ടിലൂടെ ആറോളം റോഡുകള്‍ ദേശീയ നിലവാരത്തില്‍ ഇവിടെ പുനര്‍നിര്‍മിച്ചിട്ടുണ്ട്. മാട്ടേല്‍ തുരുത്തില് വൈദ്യുതി എത്തിച്ചതും, തുറവൂര്‍ താലൂക്ക് ആശുപത്രി വികസനവും, പള്ളിപ്പുറത്തെ മെഗാ ഫുഡ്പാര്‍ക്കും, പവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടും ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ കേന്ദ്രസര്‍ക്കാരാണ് യാഥാര്‍ത്ഥ്യമാക്കിയത്. അരൂരിനെ വാണിജ്യ ഹബ് ആക്കി മാറ്റണം.
തുരുത്തുകളിലും ദ്വീപുകളിലും താമസിക്കുന്നവരുടെ ദുരിതജീവിതത്തിന് അറുതിവരുത്തണം. കോളനികളില്‍ താമസിക്കുന്ന പിന്നാക്കവിഭാഗങ്ങളിലുള്ളവര്‍ക്ക് സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ ശൗചാലങ്ങളും പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ വീടുകളും നിര്‍മിച്ചു നല്കാന് കഴിയണം. പീലിങ് തൊഴിലാളികള്‍ക്ക് ആരോഗ്യസുരക്ഷയും ഇഎസ്ഐയും ഏര്‍പ്പെടുത്തണം. മാലിന്യ സംസ്കരണ കേന്ദ്രം യാഥാര്‍ത്ഥ്യമാക്കണം.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അരൂരില്‍ ഇല്ലാത്തത് പരിതാപകരമാണ്. സ്വതന്ത്ര ഫിഷറീസ് മന്ത്രാലയം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടും അതിന്റെ ഗുണം അരൂരിലെ മത്സ്യത്തൊവിലാളികള്‍ക്ക് ലഭിക്കാത്തത് ജനപ്രതിനിധികളുടെ കഴിവുകേടാണ്.
അരൂരിനെ കുറിച്ച് ഇനിയുമേറെ വികസന പ്രതീക്ഷകള്‍ ഉണ്ട് ഈ ചെറുപ്പക്കാരന്. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ അരൂരിന്റെ പൊതുവികാരം തനിക്ക് അനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ് പ്രകാശ് ബാബുവിന്റെ ഓരോ ചുവടുവയ്പും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: