അന്തരാധികരണം
ഇതില്‍ രണ്ട് സൂത്രങ്ങളാണ് ഉള്ളത്.
ഉപദേശങ്ങളിലെ ആവര്‍ത്തനത്തെ ചര്‍ച്ച ചെയ്യുന്നു ഇതില്‍.
അന്തരാ ഭൂതഗ്രാമവത്
സ്വാത്മനഃ
സ്വന്തം ആത്മാവിന് അന്തരാത്മ ഭാവം ഭൂതഗ്രാമങ്ങള്ക്കെന്നപോലെ യുക്തമാണ്.
ഭൂതഗ്രാമങ്ങള്‍ എന്നാല്‍ പഞ്ചമഹാഭൂതങ്ങള്‍ എന്നര്‍ത്ഥം.
ബൃഹദാരണ്യകോപനിഷത്തില്‍ ജനകരാജ സദസ്സില്‍ യാജ്ഞവല്ക്യന്റെ മറുപടിയില്‍ ‘യദ് സാക്ഷാദപരോക്ഷാത് ബ്രഹ്മാ യ ആത്മാ സര്വാന്തരഃ’എന്ന് രണ്ട് തവണ ആവര്‍ത്തിച്ചു പറയുന്നു.
എല്ലാവരുടേയും ആത്മാവായ സാക്ഷാത് അപരോക്ഷമായ ബ്രഹ്മം തന്നെയാണ് നിന്റെ അന്തര്യാമിയായിരിക്കുന്നത് എന്ന പ്രഖ്യാപനമാണ് ആവര്‍ത്തിക്കുന്നത്.
ഇങ്ങനെ ആവര്‍ത്തിച്ചു പറയാനുള്ള കാരണം ആത്മാവിന് വല്ല വിശേഷവും ഉള്ളതുകൊണ്ടാണോ എന്ന് സംശയിക്കുന്നു, അതിനുള്ള മറുപടിയാണ് ഈ സൂത്രം.
രണ്ടു ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായാണ് യാജ്ഞവല്ക്യന് രണ്ട് തവണ അക്കാര്യം പറയുന്നത്. പഞ്ചഭൂതങ്ങളില്‍ പൃഥ്വിയുടെ ആത്മാവ് ജലവും ജലത്തിന്റെത് അഗ്നിയും അഗ്നിയുടേത് വായുവും വായുവിന്റെത് ആകാശവുമാണ്. ഇതു പോലെ എല്ലാറ്റിന്റെയും ആത്മാവായിരിക്കുന്നത് അന്തര്യാമിയായ പരമാത്മാവാണ്. അത് ബ്രഹ്മമാണ്.
സൂത്രം- അന്യഥാ ഭേദാനുപപത്തിരിതി ചേന്നോ പദേശാന്തരവത്
വിദ്യാഭേദം കല്പിക്കുന്നില്ലെങ്കില് വേറെ വീണ്ടും ഉപദേശിക്കുന്നതിന് ഉപപത്തിയില്ല എന്നാണെങ്കില്‍ അങ്ങനെയല്ല. മറ്റ് ഉപദേശങ്ങളെപ്പോലെയെടുക്കാം.
യാജ്ഞവല്ക്യന്റെ ഉപദേശം രണ്ട് തവണ ഉണ്ടായതില്‍ വിദ്യാഭേദം കല്പ്പിക്കണം. അല്ലെങ്കില്‍ ആവര്‍ത്തനം യോജിക്കില്ലെന്ന് പൂര്‍വപക്ഷം. എന്നാല്‍ ഇത് ശരിയല്ല.
ഭേദ ഉപദേശം പോലെ അഭേദ ഉപദേശവും ശ്രുതിയിലുണ്ട്. ഛാന്ദോഗ്യത്തില്‍ ഉദ്ദാലകന് ശ്വേതകേതുവിന് നല്കുന്ന ഉപദേശത്തില്‍ ‘സ ആത്മാ തത്ത്വമസി ശ്വേതകേതോ’ എന്ന് ഒരേ അര്‍ത്ഥത്തില്‍ 9 തവണ ആവര്‍ത്തിച്ച് ഉപദേശിക്കുന്നുണ്ട്.
അവിടെ വിദ്യാഭേദമില്ല. തുടക്കവും ഒടുക്കവും പറഞ്ഞ ഏകത്വത്തെ കൊണ്ട് ഒന്നെന്ന് അഥവാ ഒന്നിനെക്കുറിച്ചെന്ന് മനസ്സിലാക്കണം. ഇവിടെയും അതുപോലെ വിദ്യാഭേദമില്ലാതെയുള്ള ആവര്‍ത്തനമെന്ന് അറിയണം.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: