യുഎന്‍ : കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളില്‍ അകപ്പെട്ട് യുഎന്‍. സാമ്പത്തിക ഞെരുക്കത്തെ അതിജീവിക്കുന്നതിനായി ജീവനക്കാരോട് എല്ലാവരോടും ചെലവുകള്‍ ചുരുക്കാനും അനാവശ്യം ആയിട്ടുള്ളത് ഒഴിവാക്കാനും യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് അറിയിച്ചു.
ഇതുകൂടാതെ സാധനങ്ങള്‍ വാടയ്‌ക്ക് എടുക്കുന്നതും, മീറ്റിങ്ങുകള്‍ ഒഴിവാക്കാനും, ഓഫീസിലെ എസ്‌കലേറ്ററുകളും, എസിയും ഒഴിവാക്കാനും ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യുഎന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെയാണ് ഈ തീരുമാനം. ഒരു ദശാബ്ദത്തിനുള്ളില്‍ ഇത് ആദ്യമായാണ് ഇത്തരത്തില്‍ യുഎന്‍ പ്രതിസന്ധി നേരിടുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നും ലഭിച്ചു വരുന്ന ഫണ്ടിന്റെ അടിസ്ഥാനത്തിലാണ് യുഎന്‍ പ്രവര്‍ത്തിച്ചു പോരുന്നത്. യുഎന്നിലെ അംഗ രാജ്യങ്ങള്‍ പ്രതിവര്‍ഷം ഒരു നിശ്ചിത തുക പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കണമെന്നതാണ് നിയമം.
രാജ്യത്തിന്റെ മൊത്തം വരുമാനവും അതിന്റെ സാമ്പത്തിക മേഖലയും കണക്കാക്കിയാണ് തുക നിശ്ചയിക്കുന്നത്. ഇത് മൂന്നു വര്‍ഷം കൂടുമ്പോഴാണ് നിശ്ചയിക്കുന്നത്. അതായത് 2021 വരെയുള്ള തുക നേരത്തെ നിശ്ചയിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ യുഎന്‍ സ്ഥിരാംഗങ്ങള്‍ക്ക് ഈ തുകയില്‍ വ്യത്യാസം ഉണ്ടായിക്കും. അതായത്. യുകെ, യുഎസ്, ഫ്രാന്‍സ്, ചൈന, റഷ്യ തുടങ്ങിയ സ്ഥിരാംഗ രാജ്യങ്ങള്‍ നല്‍കുന്ന തുക കൂടുതലായിരിക്കും. യുഎസ് ആണ് നിലവില്‍ എറ്റവും കൂടുതല്‍ ഫണ്ട് നല്‍കുന്നത്.
യുഎന്‍ ബഡ്ജറ്റിന്റെ 22 ശതമാനം തുക യുഎസ് നല്‍ുരന്നുണ്ട്. റഷ്യ 2.40 ശതമാനവും, യുകെ- 4.5 ശതമാനം, ഫ്രാന്‍സ്- 4.42 ശതമാനം ചൈന- 12 ശതമാനം എന്നിങ്ങനെയാണ്. എന്നാല്‍ ഈ വര്‍ഷം ആദ്യത്തോടെ രാജ്യങ്ങള്‍ ഈ തുക നല്‍കുന്നതില്‍ നിന്നും പിന്നോട്ടു പോയതോടെയാണ് യുഎന്നിന് ഇത്രയും വലിയ സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടത്.
ആഗോള സാമ്പത്തിക രംഗത്തുണ്ടായ ഇടിവാണ് യുഎന്നിന് ഫണ്ട് നല്‍കുന്നതില്‍ നിന്നും രാജ്യങ്ങള്‍ പിന്നോട്ട് പോകാന്‍ കാരണം. അതേസമയം രാജ്യങ്ങള്‍ എത്രയും പെട്ടന്ന് ഈ തുക നല്‍കിയില്ലെങ്കില്‍ യുഎന്‍ കടുത്ത സാമ്പത്തിക തകര്‍ച്ചയില്‍ അകപ്പെടുമെന്ന് ഗുട്ടെറസ് രാജ്യങ്ങള്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നുണ്ട്. ഫണ്ട് ഇനിയും കൈമാറാത്ത 65 രാജ്യങ്ങള്‍ക്കാണ് ഈ കത്ത് നല്‍കിയിരിക്കുന്നത്. ഇന്ത്യ യുഎന്നിലേക്കുള്ള ഫണ്ടിന്റെ മുഴുവന്‍ തുകയും നല്‍കി കഴിഞ്ഞു.
















