മുംബൈ: ഭഗവദ്ഗീത തന്നെ വളരെയധികം സ്വാധീനിച്ചുവെന്ന് ഹോളിവുഡ് താരം വില്‍ സ്മിത്. തന്റെ വരാനിരിക്കുന്ന ചിത്രമായ ‘െ്രെബറ്റ്’ന്റെ പ്രമോഷനായി ഇന്ത്യയിലെത്തിയ അദേഹം മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഭഗവദ്ഗീത 90% വായിച്ചിട്ടുണ്ടെന്നും അര്‍ജ്ജുനന് തനിക്ക് മേല്‍ ഉയര്‍ന്ന സ്വാധീനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ ചരിത്രത്തെയും ഭഗവദ്ഗീതയും ഞാന്‍ സ്‌നേഹിക്കുന്നു. ഈ രാജ്യത്ത് താമസിക്കാനും എന്നിക്ക് ആഗ്രഹമുണ്ടെന്ന് സ്മിത് വ്യക്തമാക്കി. അടുത്ത് തന്നെ താന്‍ ഋഷികേശ് സന്ദര്‍ശിക്കുമെന്നും താരം പറഞ്ഞു.
ബോളിവുഡ് നടന്‍ അക്ഷയ് കുമാറുമയുള്ള സൗഹൃദത്തെ കുറിച്ചും സ്മിത് പറഞ്ഞു. കഴിഞ്ഞ സന്ദര്‍ശന വേളയില്‍ അക്ഷയ് കുമാറുമായിയാണ് താന്‍ അത്താഴം കഴിച്ചതെന്നും ഇന്ത്യന്‍ ഭക്ഷണത്തോട് വളരെ അധികം പ്രീയമാണെന്നും അദേഹം പറഞ്ഞു. രണ്ടുതവണ ഓസ്‌കാര്‍ നോമിനിയും ഗ്രാമി പുരസ്‌കാര ജയതാവുമാണ് വില്‍ സ്മിത്ത്.
















