ചേര്‍ത്തല: അരൂരില്‍ ഇടതു സ്ഥാനാര്‍ഥിയായ മനു സി പുളിക്കന്റെ തറവാട് വീടിനെച്ചെല്ലി അരൂരില്‍ വിവാദം. വയലാറില്‍ വെടിവെപ്പുനടത്തിയ പട്ടാളക്കാര്‍ക്ക് പുളിക്കല്‍ തറവാട് സദ്യ വിളമ്പിയെന്ന ആലപ്പുഴ മുന്‍ ഡിസിസി പ്രസിഡന്റ് ഡി സുഗതന്റെ ഫേസ് ബുക്ക് പോസ്റ്റിനെച്ചൊല്ലിയാണ് വിവാദം. വിവാദങ്ങള്‍ കൂടുതലും ഇടതുമുന്നണിക്ക് എതിരാകുന്ന തരത്തിലാണ് നീങ്ങുന്നത്. കേരളത്തെ ഇളക്കി മറിച്ച പുന്നപ്ര വയലാര്‍ സമരത്തില്‍ വയലാറില്‍ വെടിവയ്‌പ് നടത്തിയ പട്ടാളക്കാര്‍ക്ക് പുളിക്കല്‍ തറവാട്ടുകാര്‍ വിഭവസമൃദ്ധമായ അത്താഴ വിരുന്ന് നല്‍കിയെന്നാണ് സുഗതന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത്. ഈ പുളിക്കല്‍ തറവാട്ടിലെ പിന്മുറക്കാരനാണ് ഇപ്പോഴത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി മനു സി പുളിക്കലെന്ന് അദ്ദേഹം പറയുന്നു.
ഇതിനെതിരെ പോലിസില്‍ പരാതി നല്‍കിയിരിക്കുകയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി. പുളിക്കല്‍ തറവാട്ടില്‍ ഇത് നടന്നിട്ടില്ലെന്ന് വരുത്തി തീര്‍ക്കാന്‍ എല്‍ ഡി എഫ് ശ്രമിക്കുന്നുണ്ടെങ്കിലും വോട്ടര്‍മാര്‍ക്കിടയില്‍ ഇതേച്ചൊല്ലി സംസാരം നടക്കുന്നുണ്ട്. നൂറു കണക്കിന് സമരാനുകൂലികളെ വെടി വച്ച് വീഴ്‌ത്തിയവര്‍ക്ക് സദ്യ വിളമ്പിയ തറവാട്ടിലെ കമ്യൂണിസ്റ്റുകാരന്‍ അധികാരത്തില്‍ വരുന്നതിനെച്ചൊല്ലി അരൂരില്‍ പലര്‍ക്കും അമര്‍ഷമുണ്ട്.
















