Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്‌നേഹത്തെയും നിര്‍ദ്വേഷതയെയും ഉള്ളത്തില്‍ കുടിയിരുത്താം

ആചാര്യശ്രീ രാജേഷ് by ആചാര്യശ്രീ രാജേഷ്
Oct 14, 2019, 03:24 am IST
in Samskriti

ആധുനികകാലത്ത് ആളുകളില്‍ കുറഞ്ഞുവരുന്ന ഒന്നാണ് സ്‌നേഹം. ദ്വേഷമാകട്ടെ അതിനനുസരിച്ച് വര്‍ധിച്ചുവരികയും ചെയ്യുന്നു. മാറിയ ജീവിതരീതി മുതല്‍ സോഷ്യല്‍ മീഡിയ വരെ ഈയൊരു അവസ്ഥ സംജാതമാകുന്നതിന് കാരണമായിട്ടുണ്ട് എന്നാണ് മനശ്ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. ഇതിന്റെ ദുരന്തഫലങ്ങള്‍ വ്യക്തിജീവിതത്തില്‍ മാത്രമല്ല, സാമൂഹികജീവിതത്തിലും വലിയ രീതിയില്‍ പ്രകടമാകുന്നത് മാധ്യമങ്ങളിലൂടെ നമുക്ക് അറിയാനും സാധിക്കുന്നുണ്ട്. മനശ്ശാസ്ത്രജ്ഞര്‍ ഇതിനു പരിഹാരമായി ‘ഇമോഷണല്‍ ഇന്റലിജന്‍സ്’ പോലുള്ള സംഗതികളെ മുന്നോട്ടുവെക്കുമ്പോള്‍, ആധ്യാത്മികസാധന എന്ന പ്രായോഗിക മാര്‍ഗത്തിലൂടെ വൈയക്തികവും സാമൂഹികവുമായ മനസ്സിനെ ആരോഗ്യമുള്ളതാക്കി നിലനിര്‍ത്തുന്നതില്‍ വിജയംകണ്ട ഒരു പൂര്‍വിക ജനത ഇവിടെ ഉണ്ടായിരുന്നു എന്ന കാര്യം നാം വിസ്മരിക്കരുത്. വേദങ്ങളില്‍നിന്നായിരുന്നു അവരീ സാധനാമാര്‍ഗങ്ങളെ കണ്ടെത്തിയിരുന്നത്. സ്‌നേഹവും നിര്‍ദ്വേഷവുമെല്ലാം ജീവിതത്തില്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിവരിക്കുന്ന ഒരു ഋഗ്വേദമന്ത്രം കാണൂ.

ഓം മിത്രം ഹുവേ പൂതദക്ഷം വരുണം ച രിശാദസമ്.

ധിയം ഘൃതാചീം സാധന്താ. (ഋഗ്വേദം 1.2.7)

(മിത്രമ്=) സ്‌നേഹത്തിന്റെ പരദേവതയായ മിത്രനെ (ഹുവേ=) ഞാന്‍ ആവാഹിക്കുന്നു. അത് (പൂതദക്ഷമ്=) നമ്മുടെ ബലങ്ങളെ പവിത്രമാക്കുന്നു. (ച=) കൂടാതെ (വരുണമ്=) ദ്വേഷനിവാരകദേവതയായ വരുണനെ ഞാന്‍ ആവാഹിക്കുന്നു. അത് (രിശാദസമ്=) (രിശ് = ഹിംസകര്‍, അദ് = തിന്നുന്നു) ഹിംസിക്കുന്നവരെ ദഹിപ്പിക്കുന്നു. അങ്ങനെയുള്ള ഈ മിത്രാവരുണന്മാര്‍ (ഘൃതാചീമ്=) മാലിന്യങ്ങളെ ഇല്ലാതാക്കുകയും ജ്ഞാനദീപ്തിയെ പ്രാപ്തമാക്കുകയും ചെയ്യുന്ന (ധിയമ്=) ജ്ഞാനസമ്പൂര്‍ണമായ കര്‍മ്മത്തെ (സാധന്താ=) സിദ്ധമാക്കുന്നു.

സ്‌നേഹത്തിന്റെ പരദേവതയായ മിത്രനെ സ്വജീവിതത്തിലേക്ക് ആവാഹിക്കുന്നതിനെക്കുറിച്ചാണ് മന്ത്രത്തില്‍ ആദ്യം പറയുന്നത്. ഉപാസന ചെയ്യുന്നത് ഹൃദയത്തില്‍ ‘മിത്ര’നെ നിവസിപ്പിക്കാന്‍വേണ്ടിയാകണം. അതായത് സദാ ഞാന്‍ സ്‌നേഹഭാവനയോടെ വര്‍ത്തിക്കുന്നവനാകട്ടെ എന്നാണ് പ്രാര്‍ഥന. ഈ സ്‌നേഹഭാവനകൊണ്ട് നമ്മുടെ ബലം അഥവാ ബന്ധങ്ങള്‍ പവിത്രമാക്കപ്പെടുന്നു. ശുദ്ധമായ സ്‌നേഹംകൊണ്ട് ഉണ്ടായിവരുന്ന പവിത്രമായ ബന്ധങ്ങള്‍ നമ്മുടെ ബലം പതിന്മടങ്ങ് വര്‍ധിപ്പിക്കും. നാം ഉള്ളുതുറന്ന് എല്ലാവരെയും സ്‌നേഹിക്കാന്‍ അരംഭിച്ചാല്‍ നമുക്കുവേണ്ടി പലതും ചെയ്യാന്‍ ആ സ്‌നേഹത്തിന് പാത്രമായവര്‍ കടന്നുവരും. ഒരുപക്ഷേ നാം ആവശ്യപ്പെടാതെതന്നെ നമ്മുടെ ആവശ്യങ്ങള്‍ അവര്‍ നിറവേറ്റും. അത് സ്‌നേഹത്തിന്റെ കരുത്താണ്. മാത്രമല്ല, സ്‌നേഹത്താല്‍ നമ്മുടെ ഉള്ളില്‍തന്നെ നിര്‍ഭയത്വവും കരുത്തും വന്നുചേരും. സ്വന്തം കുഞ്ഞിനെ ആരെങ്കിലും ആക്രമിക്കാന്‍ വരികയാണെന്ന് തോന്നുമ്പോള്‍ അതിനെതിരെ പ്രതികരിക്കുന്ന അമ്മയുടെ ഉള്ളില്‍ വന്നുനിറയുന്ന കരുത്തിന്റെ ഉറവിടം ഈ സ്‌നേഹംതന്നെയാണ്. ഇത് മനുഷ്യരിലും പക്ഷികളിലും മൃഗങ്ങളിലുമെല്ലാം സമാനാമായി കാണാം.

ഇനി മാനസികബലം മാത്രമാണോ മിത്രന്റെ പരിധിയില്‍ വരുന്നത്? അതുമല്ല, സ്‌നേഹഭാവനയോടെ ഭക്ഷണം പാകം ചെയ്യുകയും കഴിക്കുകയും ചെയ്യുമ്പോഴാണ് ഉത്തമ രസങ്ങളും ധാതുക്കളും ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നത് എന്നാണ് ഋഷിമാരുടെ അഭിപ്രായം. അതുമൂലം നമ്മുടെ ശാരീരികബലം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ‘മാതൃഹസ്‌തേന ഭോജനം’ എന്നൊരു പഴമൊഴിതന്നെയുണ്ട്. ഭക്ഷണം ഏറ്റവും ഉത്തമമാകുന്നത് അത് അമ്മ പാകം ചെയ്ത് വിളമ്പിത്തരുമ്പോഴാണ്. കാരണം ആ ഭക്ഷണത്തില്‍ അമ്മയുടെ വാത്സല്യവും പോഷകസങ്കല്പവും അടങ്ങിയിരിക്കുമത്രേ. മനുസ്മൃതിയില്‍ പറയുന്നത്: ‘ദൃഷ്ട്വാ ഹൃഷ്യേത് പ്രസീദേച്ച’ എന്നാണ്. അതായത് ഭക്ഷണം കാണുമ്പോള്‍തന്നെ മനസ്സില്‍ ഹര്‍ഷവും പ്രസന്നതയും ഉണ്ടാകണം. അതായത് പ്രസന്നഭാവത്തോടെ വേണം ഭക്ഷണം കഴിക്കാനും. സ്‌നേഹഭാവം ഉള്ളിലുള്ളവര്‍ക്കേ സദാ മനസ്സിനെ പ്രസന്നമാക്കിനിര്‍ത്താന്‍ കഴിയൂ എന്ന് പതഞ്ജലിമുനി യോഗദര്‍ശനത്തില്‍ പറയുന്നതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.

എന്നാല്‍ മിത്രന്‍ മാത്രം പോരാ. വരുണനെയുംകൂടി നമ്മുടെ ഹൃദയത്തില്‍ കുടിയിരുത്തേണ്ടതുണ്ട്. ദ്വേഷനിവാരക ദേവതയാണ് വരുണന്‍. ചിലരോട് സ്‌നേഹവും മറ്റു ചിലരോട് വിദ്വേഷവും എന്നതല്ല വേദത്തിന്റെ ഉപദേശം. ഹൃദയത്തില്‍ ആരെയുംപ്രതി ദ്വേഷം തോന്നാതിരിക്കാനാണ് ഒരു ഉപാസകന്‍ പ്രയത്‌നിക്കേണ്ടത്. അപുണ്യകരമായ പ്രവൃത്തിചെയ്യുന്നവരുണ്ടെങ്കില്‍ അവരോട് മനസ്സില്‍ വിദ്വേഷം വെച്ചുപുലര്‍ത്തിയിട്ട് യാതൊരു കാര്യവുമില്ല. തന്നോട് മാത്രം വ്യക്തിപരമായി ദ്രോഹം ചെയ്യുന്നവരെങ്കില്‍ അവരോട് ഉപേക്ഷ കാണിക്കുക. സമാധാനപൂര്‍വം അവരെ മാറ്റിനിര്‍ത്തുകയോ അവരില്‍നിന്നും സ്വയം മാറിനടക്കുകയോ ചെയ്യുക. മറ്റുള്ളവര്‍ക്കോ സമൂഹത്തിനൊട്ടാകെയോ ദ്രോഹം ചെയ്യുന്നവരെങ്കില്‍ ‘മായാവിയെ മായകൊണ്ട് ഇല്ലാതാക്കുക’ എന്ന ന്യായേന ഉചിതമായ രീതിയില്‍ അവരെ നിര്‍വീര്യമാക്കുക. അവിടെയും വിദ്വേഷത്തിന്റെ ആവശ്യമില്ല എന്നു സാരം. മനസ്സില്‍ ഏതെങ്കിലുമൊരു വ്യക്തിയെപ്രതി ദ്വേഷമുണ്ടെങ്കില്‍ അത് ആ വ്യക്തിയുടെ മനസ്സിനെയല്ല, മറിച്ച് നമ്മുടെ മനസ്സിന്റെ പ്രസന്നതയെത്തന്നെയാണ് ബാധിക്കുക. ദ്വേഷത്താല്‍ മനുഷ്യന്റെ അന്തരംഗം എരിയുകയാണ് ചെയ്യുക. ആ വിദ്വേഷത്തെത്തന്നെ എരിച്ചുകളയുന്നവനാണ് വരുണന്‍. അതുകൊണ്ടാടാണ് വരുണനെ ‘രിശാദസ്’ എന്ന് മന്ത്രത്തില്‍ വിശേഷിപ്പിച്ചത്. മനസ്സിലെ ഹിംസാഭാവങ്ങളെയാണ് വരുണന്‍ ദഹിപ്പിച്ചില്ലാതാക്കുന്നത്. മനസ്സിലെ മാത്രമല്ല, ശരീരത്തിലെയും ഹിംസകരെ, രോഗകാരികളായ പദാര്‍ഥങ്ങളെ വരുണന്‍ ഇല്ലാതാക്കുന്നു. ഹൃദയത്തില്‍ ദ്വേഷഭാവം വെച്ചുകൊണ്ട് ഭക്ഷണം പാകം ചെയ്യുകയോ കഴിക്കുകയോ ചെയ്താല്‍ ആ ഭക്ഷണത്തില്‍നിന്ന് വിഷമാണ് ഉല്പന്നമാവുക എന്നാണ് നമ്മുടെ പൂര്‍വികര്‍ നമ്മോട് പറഞ്ഞുതന്നത്. കൊടും ഹിംസയിലൂടെ മാത്രം പ്രാപ്തമാകുന്ന മാംസഭക്ഷണത്തില്‍നിന്ന് മുക്തരാകുക എന്നതും വരുണോപാസനയുടെ ഭാഗംതന്നെ. ഇപ്രകാരം മിത്രനും വരുണനും അതായത് സ്‌നേഹവും നിര്‍ദ്വേഷവും നമ്മളില്‍ കുടിയിരുന്നാല്‍ അത് നമ്മുടെ ശരീരത്തിലെയും മനസ്സിലെയും മാലിന്യങ്ങളെ ഇല്ലാതാക്കി ശുദ്ധീകരിക്കുകയും ജ്ഞാനദീപ്തിയെ പ്രാപ്തമാക്കുകയും ചെയ്യുന്നതിനാവശ്യമായ ജ്ഞാനപൂര്‍ണമായ കര്‍മങ്ങളെ നമുക്ക് പ്രാപ്തമാക്കുന്നു എന്നാണ് മന്ത്രം പറയുന്നത്. അങ്ങനെ ഈ രണ്ട് ദേവന്‍മാരുടേയും ദീപ്തിയാല്‍ ശരീരവും മനസ്സും അതിലൂടെ ജീവിതവും ഉജ്ജ്വലമായിത്തീരുന്നു.

                                                                                                                            0495 2724700

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

പുതിയ വാര്‍ത്തകള്‍

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.