ഭഗീരഥശ്ചൈകലവ്യോ മനുര്ധന്വന്തരിസ്ഥതാ
ശിബിശ്ച രന്തിദേവശ്ച പുരാണോദ്ഗീതകീര്ത്തയഃ
മാനവജാതിയുടെ ആദി പുരുഷനും ധര്മശാസ്ത്രപ്രണേതാവുമായ മനു ഭൂമി മുഴുവന്‍ പ്രളയത്തിലാഴ്ന്ന സമയത്ത് സൃഷ്ടിയുടെ ബീജങ്ങളെ മുഴുവന്‍ നൗകയില്‍ സുരക്ഷിതമായി സജ്ജീകരിക്കുകയും പിന്നീട് പ്രളയം അവസാനിച്ചപ്പോള്‍ ഭൂമിക്ക് സര്‍വസമ്പത്തും പ്രദാനം ചെയ്ത് ഒരു പുതിയ മാനവസംസ്ക്കാരത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ഓരോ കല്പത്തിലേയും പതിനാല് മന്വന്തരങ്ങളില്‍ പതിനാല് മനുക്കള്‍ ഭരിച്ചിരുന്നതായി പുരാണങ്ങളില്‍ പറഞ്ഞിരിക്കുന്നു. വൈവസ്വത മനുവിന്റെ പേരിലാണ് ഈ മന്വന്തരം അറിയപ്പെടുന്നത്.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാസ്തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: