”എല്ലാ പക്ഷികളും മഴ വരുമ്പോള്‍ കൂട്ടില്‍ രക്ഷനേടുന്നു. എന്നാല്‍ പരുന്താകട്ടെ മഴയെ ഒഴിവാക്കാന്‍ മേഘങ്ങള്‍ക്കുമീതെ പറക്കുന്നു”
”ഒരു രാജ്യം അഴിമതിവിമുക്തമാകണമെങ്കില്‍ അതിനായി ഏറ്റവുമധികം സംഭാവന ചെയ്യാന്‍ കഴിയുന്നത് മൂന്നുപേര്‍ക്കാണ്- അച്ഛന്, അമ്മ, അധ്യാപകന്”
”ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് നമ്മെ തകര്‍ക്കാനല്ല. മറിച്ച് നമ്മുടെയുള്ളിലുള്ള ശക്തിയേയും കഴിവുകളെയും കാട്ടിത്തന്ന് സഹായിക്കാനാണ്”
”ഭയപ്പെടാന്‍ തുടങ്ങിയാല്‍ ഭയപ്പെടുത്താന്‍ ആളുണ്ടാവും. പിന്തിരിഞ്ഞോടാന് തീരുമാനിച്ചാല്‍ ജീവിതകാലം മുഴുവന്‍ അതിനേ സമയമുണ്ടാകൂ. തോല്ക്കാന് തയാറായാല്‍ അന്ത്യംവരെ തോറ്റു കൊടുക്കേണ്ടിവരും. ഏതു സാഹചര്യത്തിലും മുന്നോട്ടു പോകാന്‍ ശീലിക്കുകയാണ് വേണ്ടത്”
”സൂര്യനെപ്പോലെ തിളങ്ങണമെങ്കില്‍ ആദ്യം സൂര്യനെപ്പോലെ കത്തിജ്വലിക്കണം”
”ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്നം. ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്നം”
”നമ്മെ വെറുക്കുന്നവരെ നാം ഒരിക്കലും വെറുക്കരുത്. പകരം അവരെ ബഹുമാനിക്കണം. കാരണം നമ്മള് അവരേക്കാള്‍ മികച്ചതാണെന്ന് ഏറ്റവും കൂടുതല്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത് അവരാണ്”
”ഒരാളുമായി യഥാര്‍ത്ഥ സൗഹൃദം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആ വ്യക്തിയെപ്പറ്റി നമുക്ക് അറിയാവുന്ന കാര്യങ്ങളില്‍ വിശ്വാസമര്‍പ്പിക്കുക. കേട്ടറിയുന്ന കാര്യങ്ങള്‍ അവഗണിക്കുക”
”സ്രഷ്ടാവായ ഈശ്വരന് നമ്മുടെ മനസിലും ചേതനയിലും അസാധാരണമായ ശക്തിയും സിദ്ധിയും നിറച്ചിരിക്കുന്നു. പ്രാര്‍ത്ഥന ആ ശക്തിയെ തൊട്ടുണര്‍ത്തുകയും വികസിപ്പിക്കുകയും ചെയ്യും”
”മൂവായിരം കൊല്ലത്തെ നമ്മുടെ ചരിത്രത്തില്‍ ലോകത്തിലെ പലഭാഗത്തുനിന്നുമുള്ള ജനതകള്‍ ഇന്ത്യയെ ആക്രമിച്ചു. നമ്മുടെ ഭൂമി പിടിച്ചെടുത്തു. നമ്മുടെ മനസ് കീഴടക്കി. അലക്സാണ്ടര്‍ മുതലിങ്ങോട്ട് ഗ്രീക്കുകാര്‍, പോര്‍ച്ചുഗീസുകാര്‍, ബ്രിട്ടീഷുകാര്‍, ഫ്രഞ്ചുകാര്‍… എല്ലാവരും വന്നു നമ്മെ കൊള്ളയടിച്ചു.
പക്ഷെ നാം മറ്റൊരു രാഷ്ട്രത്തോടും ഇങ്ങനെ പെരുമാറിയിട്ടില്ല. ആരുടെയെങ്കിലും ഭൂമിയോ സംസ്കാരമോ ചരിത്രമോ തട്ടിയെടുത്തിട്ടില്ല. നമ്മുടെ ജീവിതരീതി അന്യര്‍ക്കുമേല്‍ അടിച്ചേല്പിക്കാന്ശ്രമിച്ചിട്ടില്ല- എന്തുകൊണ്ടാണത്!. കാരണം നാം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ആദരിക്കുന്നതുകൊണ്ട്”
”ഇന്ത്യ ലോകത്തിനു മുന്നില്‍ നിവര്‍ന്നു നില്‍ക്കണം. സൈനികശക്തി മാത്രമല്ല സാമ്പത്തിക ശക്തിയുമാകണം”
പ്രതികരിക്കാൻ ഇവിടെ എഴുതുക: