Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പി.എസ്. പെരുമ

സരുണ്‍ പുല്‍പള്ളി by സരുണ്‍ പുല്‍പള്ളി
Oct 13, 2019, 05:00 am IST
in Varadyam

ധര്‍മോ ജയതി നാധര്‍മഃ

സത്യം ജയതി നാനൃതം

ക്ഷമാ ജയതി ന ക്രോധോ

വിഷ്ണുര്‍ജയതി നാപരഃ

കൈലാസമന്ദിരത്തിലേക്ക് കടന്നുചെല്ലുന്നവരെ സ്വീകരിക്കുന്നത് ഈ അക്ഷരക്കൂട്ടങ്ങളാണ്. ഈ വരികള്‍ ആരെയും ഉപദേശിക്കാന്‍ എഴുതിയതല്ല. ആയുര്‍വേദത്തെ നെഞ്ചോട് ചേര്‍ത്ത് ലോകത്തിന്റെ നെറുകയിലേക്ക് നടന്നുകയറിയ വൈദ്യരത്‌നം പി.എസ്.വാര്യരുടെ ജീവിത വിജയത്തിന്റെ മന്ത്രമാണിത്. ആദ്യം മുതല്‍ അവസാനം വരെ ശീലിച്ചിരുന്നതും പാലിച്ചിരുന്നതുമായ തത്ത്വം. ഈ വരികള്‍ക്കൊപ്പം ഇസ്ലാമിക ഹൈന്ദവ ക്രൈസ്തവ മതങ്ങളെ സൂചിപ്പിക്കുന്ന ചിഹ്നങ്ങളും ആ കവാടത്തില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ദരിദ്രനാരായണനായി ജനിച്ച മനുഷ്യനെ, സ്‌നേഹവൈദ്യനാക്കി മാറ്റിയ അത്ഭുതമന്ത്രം. അവസാന വിജയം ധര്‍മത്തിനും സത്യത്തിനും ക്ഷമയ്‌ക്കും വിഷ്ണുവിനും ആണെന്നുള്ള മന്ത്രം…അല്ല വിശ്വാസം.

ആയുര്‍വേദമെന്ന പ്രാചീന ശാസ്ത്രത്തെ കെട്ടുറപ്പുള്ളതാക്കി മാറ്റിയ മഹാരഥന്‍ ഇന്നും അദൃശ്യനായി കൈലാസ മന്ദിരത്തിലുണ്ട്. താന്‍ നട്ടുനനച്ച സ്ഥാപനം വടവൃക്ഷമായി വളരുന്നത് ആസ്വദിച്ച് ആ പൂമുഖപ്പടിയില്‍ അദ്ദേഹം നില്‍ക്കുന്നുണ്ട്. കൈലാസമന്ദിരത്തില്‍ അദ്ദേഹം കിടന്ന മുറിയും കട്ടിലും പാദുകങ്ങളും താക്കോലിട്ടാല്‍ മണിയൊച്ച മുഴക്കുന്ന പൂട്ടറയുമെല്ലാം ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. പക്ഷേ അതിനപ്പുറമാണ് ആ മനുഷ്യസ്‌നേഹിയുടെ മഹത്വം. അദ്ദേഹത്തിന്റെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന കോട്ടക്കലിനൊപ്പം ലോകം മുഴുവനുണ്ട്.

മരായമംഗലത്ത് മങ്കുളങ്ങര രാമവാര്യരുടെയും പന്നിയമ്പള്ളി കുടുംബാംഗമായ കുഞ്ഞിക്കുട്ടി വാരസ്യാരുടെയും മകനായി 1869 മാര്‍ച്ച് 16ന് മീനമാസത്തിലെ അശ്വതി നാളില്‍ ജനനം. ശങ്കരന്‍ എന്നായിരുന്നു പേരെങ്കിലും ശങ്കുണ്ണി എന്ന ഓമനപ്പേരിലാണ് അന്ന് അറിയപ്പെട്ടിരുന്നത്. ആദ്യഗുരു കൈക്കുളങ്ങര രാമവാര്യരായിരുന്നു. കോണത്ത് അച്യുതവാര്യരില്‍ നിന്ന് വൈദ്യം പഠിച്ചു. പിന്നീട് കുട്ടഞ്ചേരി അപ്ഫന്‍ മൂസ്സില്‍ നിന്ന് ശിക്ഷണം നേടി. അന്ന് മഞ്ചേരിയില്‍ ഭിഷഗ്വരനായിരുന്ന ദിവാന്‍ ബഹാദൂര്‍ ഡോ.വി.വര്‍ഗ്ഗീസിന്റെ അടുക്കല്‍ കണ്ണുചികിത്സക്ക് പോയതിന് ശേഷം അലോപ്പതിയില്‍ ശങ്കുണ്ണിക്ക് താല്‍പ്പര്യം ജനിച്ചു. അദ്ദേഹത്തോടൊപ്പം താമസിച്ച് അലോപ്പതിയിലും വിജ്ഞാനം നേടി.

ചിന്തകള്‍ ചിട്ടയിലേക്ക്

ഡോ.വി.വര്‍ഗീസിനൊപ്പമുള്ള ആശുപത്രി ജീവിതമാണ് പി.എസ്.വാര്യരുടെ ജീവിതഗതി തന്നെ മാറ്റി മറിച്ചത്. അലോപ്പതി രംഗത്തെ അടുക്കും ചിട്ടയും അദ്ദേഹത്തെ ആഴത്തില്‍ ചിന്തിപ്പിച്ചു. ആയുര്‍വേദത്തിലും ഇതേ രീതി തുടരാന്‍ കഴിയുമോയെന്ന ചിന്തയാണ് കോട്ടക്കല്‍ ആര്യവൈദ്യശാല ഇന്നത്തെ അവസ്ഥയിലേക്ക് എത്താന്‍ കാരണം. വൈദ്യന്‍ രോഗിയുടെ വീട്ടിലെത്തി പെട്ടെന്ന് കിട്ടുന്ന പച്ചമരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കുന്ന രീതി മാറണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. രോഗനിര്‍ണയത്തിനും മറ്റും താന്‍ നേടിയെടുത്ത ആധുനികവിജ്ഞാനം അദ്ദേഹം പ്രയോജനപ്പെടുത്തി. അദ്ദേഹത്തിന്റെ ചികിത്സാരീതികള്‍ ക്രമേണ ജനങ്ങളുടെ വിശ്വാസം നേടിയെടുത്തു. പക്ഷേ പൂര്‍ണമായൊരു മാറ്റമുണ്ടാവണമെങ്കില്‍ ആദ്യം വേണ്ടത് നല്ല അറിവുള്ള വൈദ്യന്മാരാണെന്ന തിരിച്ചറിവിലേക്ക് അദ്ദേഹമെത്തി. ശാസ്ത്രീയമായി ആയുര്‍വേദ ചികിത്സ പഠിപ്പിക്കുന്ന ഒരു സ്ഥാപനം – അതായിരുന്നു പ്രധാന ലക്ഷ്യം. അതിന് പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ പലതവണ പരാജയപ്പെട്ടെങ്കിലും ദൃഢനിശ്ചയത്തോടെയുള്ള പ്രയത്‌നം ഫലം കണ്ടു. അങ്ങനെ ആരംഭിച്ച ആയുര്‍വേദ പാഠശാലയാണ് പിന്നീട് ആയുര്‍വേദ കോളേജായി മാറിയത്. ഇതോടെ തലമുറകളായി കൈമാറി വന്നിരുന്ന നാട്ടുവൈദ്യരീതി അവസാനിച്ചു. ആയുര്‍വേദ ചികിത്സാവിധികള്‍ ശാസ്ത്രീയമായി അഭ്യസിക്കാന്‍ ഒരുപാട് പേര്‍ മുന്നോട്ട് വന്നു.

വിജ്ഞാപനത്തിലെ ആഹ്വാനം

1902 ഒക്ടോബര്‍ 12 വിജയദശമി ദിവസമാണ് കോട്ടക്കല്‍ ആര്യവൈദ്യശാല പ്രവര്‍ത്തനം ആരംഭിച്ചത്. ചെറിയൊരു കെട്ടിടത്തിലാണെങ്കിലും ദക്ഷിണേന്ത്യയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ആദ്യം ആരംഭിച്ച ഔഷധ നിര്‍മാണശാലയായിരുന്നു അത്. കുറി പിരിച്ചുണ്ടാക്കിയ 500 രൂപയായിരുന്നു മുടക്കുമുതല്‍. പി.എസ്.വാര്യരെ കൂടാതെ ആകെയുണ്ടായിരുന്നത് ഒരു സഹായി മാത്രം. തുടക്കം ചെറുതായിരുന്നെങ്കിലും ലക്ഷ്യം വളരെ വലുതായിരുന്നു. ആര്യവൈദ്യശാല ആരംഭിക്കുന്നതിനെപ്പറ്റി ഒരു സുദീര്‍ഘമായ വിജ്ഞാപനം അദ്ദേഹം പൊതുജനസമക്ഷം സമര്‍പ്പിച്ചു. ആയുര്‍വേദത്തിന്റെ നവോത്ഥാനത്തിനായി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള ഒരു ആഹ്വാനം കൂടിയായിരുന്നു അത്. ആയുര്‍വേദത്തിന്റെ ചരിത്രത്തിലെ ഒരു സുവര്‍ണ്ണരേഖയായി അത് മാറി.

വൈദ്യന്മാരുടെ സംഘടന

ആയുര്‍വേദത്തിന്റെ നവോത്ഥാന നായകനെന്ന് പി.എസ്.വാര്യരെ വെറുതെ വിശേഷിപ്പിക്കുന്നതല്ല. ഈ ശാസ്ത്രശാഖയെ പരിപോഷിപ്പിക്കാന്‍ അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണത്. ആയുര്‍വേദത്തിന്റെ അഭിവൃദ്ധിക്കായി അദ്ദേഹം തന്നാല്‍ കഴിയുന്നതെല്ലാം ചെയ്തു. ആ പ്രവര്‍ത്തനങ്ങളിലൊന്ന് മാത്രമായിരുന്നു ആര്യവൈദ്യശാലയും. വൈദ്യന്മാരുടെ സംഘടന സ്ഥാപിച്ചുകൊണ്ടാണ് അദ്ദേഹം മറ്റൊരു ചരിത്രം രചിച്ചത്. ആയുര്‍വേദത്തിന്റെ ഉദ്ധാരണമെന്നത് താന്‍ മാത്രം ചെയ്യേണ്ടതല്ലെന്നും അതിനൊരു കൂട്ടായ്‌മ ആവശ്യമാണെന്നും അദ്ദേഹം തിരിച്ചറിയുകയായിരുന്നു. 1903 ജനുവരിയില്‍ ‘ആര്യവൈദ്യസമാജം’ എന്ന സംഘടനയുടെ പ്രാഥമികയോഗം കോട്ടക്കലില്‍ നടന്നു. വൈദ്യന്മാരുടെ സംഘടിത പ്രവര്‍ത്തനത്തിന്റെ നാഴികക്കല്ലായി അത് മാറുകയായിരുന്നു.

‘ധന്വന്തരി’ ആദ്യത്തെ വൈദ്യമാസിക

മലയാളത്തില്‍ ആദ്യമായി പുറത്തിറങ്ങിയ വൈദ്യമാസികയായിരുന്നു ധന്വന്തരി. 1903ല്‍ ആര്യവൈദ്യസമാജം രൂപീകരിച്ച് വൈകാതെ തന്നെ ധന്വന്തരി മാസികയും പ്രസിദ്ധീകരിച്ച് തുടങ്ങി. പി.എസ്.വാര്യര്‍ പത്രാധിപരായിരുന്നു. പി.വി.കൃഷ്ണവാര്യര്‍ മാനേജരും പരമേശ്വരന്‍ മൂസത് സഹപത്രാധിപരുമായി. ആയുര്‍വേദത്തിന്റെ പ്രചാരണവും ജനങ്ങളില്‍ ആരോഗ്യബോധവും വളര്‍ത്തുകയായിരുന്നു മാസികയുടെ ലക്ഷ്യം. 23 വര്‍ഷം മുടക്കമില്ലാതെ പ്രസിദ്ധീകരിച്ച വൈദ്യമാസികയെന്ന റെക്കോര്‍ഡും ധന്വന്തരിക്കാണ്.

ധര്‍മ്മാശുപത്രിയുടെ ആരംഭം

ഒന്നാം ലോകമഹായുദ്ധത്തിന്റെ അനന്തരഫലമായി ലോകമെങ്ങും വലിയ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് കൂപ്പുകുത്തി. ഇത് ആര്യവൈദ്യശാലയേയും ബാധിച്ചു. ഔഷധവില്‍പ്പന സ്വാഭാവികമായി കുറഞ്ഞു. എന്നാല്‍ ഈ അവസരത്തില്‍ പി.എസ്.വാര്യര്‍ ചിന്തിച്ചത് നാട്ടിലെ തൊഴിലില്ലായ്‌മയും സാമ്പത്തിക വിഷമതകളും ഇല്ലാതാക്കുന്നതിനെ കുറിച്ചായിരുന്നു. ആര്യവൈദ്യശാലയുടെ ആദായത്തിന്റെ ഒരു വിഹിതം സാധുക്കളായ രോഗികളുടെ ചികിത്സയ്‌ക്കായി നീക്കിവെയ്‌ക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ കോട്ടക്കല്‍ നഗരത്തില്‍ ധര്‍മ്മാശുപത്രി (ആര്യവൈദ്യശാല ചാരിറ്റബിള്‍ ഹോസ്പിറ്റല്‍) ആരംഭിച്ചു.

വൈദ്യന്‍ രത്‌നമാകുന്നു

ആയുര്‍വേദത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വൈദ്യന്‍ പിന്നീട് വൈദ്യരത്‌നമായി മാറുന്ന കാഴ്ചയാണ് കണ്ടത്. ആയുര്‍വേദത്തിന്റെ അഭ്യുന്നതിക്കായി അദ്ദേഹം നടത്തിയ ബഹുമുഖ പ്രവര്‍ത്തനങ്ങളെ രാജ്യം ആദരിച്ചു. 1993ലെ പുതുവത്സര ബഹുമതിയായി ഇന്ത്യന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് വൈദ്യരത്‌നം എന്ന സമ്മാന്യപദവി നല്‍കി. ചികിത്സാരംഗത്ത് മാത്രമല്ല സംഘാടനം, കല, സാഹിത്യം, സേവനം തുടങ്ങി സമസ്തമേഖലകളിലും അദ്ദേഹമൊരു മാതൃകയാണ് ഇപ്പോഴും. അതുകൊണ്ട് തന്നെ വൈദ്യരത്‌നമെന്ന പദവി ഏറ്റവും നന്നായി യോജിക്കുന്നത് പന്നിയമ്പള്ളി വാര്യത്ത് ശങ്കുണ്ണി വാര്യര്‍ക്കാണ്….അതെ വൈദ്യരത്‌നം പി.എസ്.വാര്യര്‍ക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.