മലപ്പുറം: തേഞ്ഞിപ്പലം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വ്യാപക മോഷണം. 2016 ജനുവരി മുതല്‍ 2019 മാര്‍ച്ച് വരെ 41 മോഷണ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പി. അബ്ദുള്‍ ഹമീദ് എംഎല്‍എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 41 കേസ് എടുത്തിരിക്കുന്നതില്‍ 20 കേസുകളിലെ പ്രതിയെ പിടികൂടാനെ പോലീസിന് സാധിച്ചിട്ടുള്ളൂ. 21 കേസുകളിലെ പ്രതിയെ പിടികൂടാന സാധിച്ചിട്ടില്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
















