ചെന്നൈ: ക്രിക്കറ്റര്‍ ശ്രീശാന്ത് ചലച്ചിത്രലോകത്ത് സജീവമാകുന്നു. സംവിധായകരായ ഹരീഷ് നാരായണ്‍, ഹരി ശങ്കര്‍ എന്നിവരുടെ അടുത്ത ചിത്രത്തില്‍ നായകനായി എത്തുന്നതും ശ്രീശാന്ത് തന്നെ. തമിഴ് ചിത്രങ്ങളിടെ ശ്രദ്ധേയ താരം ഹന്‍സിക മൊത്വാനിയാണ് നായിക. നായിക പ്രധാന്യമുള്ള ചിത്രം ഹൊറും കോമഡിയും പ്രമേയമാക്കിയുള്ളതാണെന്നാണു റിപ്പോര്‍ട്ട്.
തമിഴിലെ ആദ്യ സ്റ്റീരിയോസ്‌കോപിക് ത്രിഡി ചിത്രമായ അംബുലിയുടെ സംവിധായകരാണ് ഹരി ശങ്കറും ഹരീഷ് നാരായണനും. സംവിധായകരായ നിര്‍മാതാവ് രംഗനാഥനും കഴിഞ്ഞ ദിവസം ശ്രീശാന്തിനെ സന്ദര്‍ശിച്ച് തിരക്കഥ കേള്‍പ്പിച്ചു. അല്‍പം നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമാണ് ചിത്രത്തില്‍ ശ്രീശാന്തിന്. ഡിസംബര്‍ മാസത്തോടെ ചെന്നൈയില്‍ തന്നെയാകും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: