മധുര: വീടിനു മുന്നില്‍ കാലിന്‍മേല്‍ കാലുകയറ്റിയിരുന്നതിന് ദളിത് യുവാവിനെ വെട്ടിക്കൊലപെടുത്താന്‍ ശ്രമിച്ച് അയല്‍വാസിയും മകനും. തേനിയിലെ കൊണ്ടാങ്കിപട്ടി ഗ്രാമത്തില്‍ തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം നടന്നത്. വീടിനു മുന്നിലിരുന്ന് ഫോണ്‍ ഉപയോഗിച്ചു കൊണ്ടിരിക്കുകയായിരുന്ന സുന്ദറിനെ(23) വീടിനു മുന്നിലൂടെ കടന്നു പോവുകയായിരുന്ന സമീപവാസിയായ എം.കണ്ണന്‍ കാലുകയറ്റിവച്ചിരിക്കുന്നതില്‍ ദേഷ്യപ്പെടുകയും ജാതി പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തെന്നാണ് പരാതി.കണ്ണന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം വീട്ടിലെക്ക് പോയി. പിന്നീട് വീട്ടില്‍ നിന്ന മകന്‍ മനോജുമായി മടങ്ങി വന്ന കണ്ണന്‍ സുന്ദറിനെ വടിവാളുകൊണ്ട് അക്രമിക്കുകയായിരുന്നെന്ന് സുന്ദറിന്റെ പിതാവ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ഇരുവരും ചേര്‍ന്ന് സുന്ദറിനെ ക്രൂരമായി വെട്ടി പരുക്കേല്‍പ്പിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു.
സുന്ദര്‍ തേനി മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലാണ്. യുവാവിന്റെ തലയില്‍ പത്ത് സ്റ്റിച്ചുളളതായി ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. യുവാവിന്റെ പിതാവ് സെല്‍വരാജ് നല്‍കിയ പരാതിയില്‍ വിവിധ വകുപ്പുകള്‍ ചുമത്തി പളനി ചെറ്റിപ്പാട്ടി പോലീസ് കേസെടുത്തു. ബോട്ടണി ബിരുദധാരിയായ സുന്ദറിന്റെ അച്ഛനമ്മമാര്‍ കൂലിപണിക്കാരാണ്.
















