കോല്‍ക്കത്ത: ഹൈന്ദവസംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ പശ്ചിമ ബംഗാളില്‍ തുടരുന്നു. ബംഗാളിലെ മുര്‍ഷിദാബാദില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനേയും കുടുംബത്തേയും ദാരുണമായി വെട്ടിക്കൊന്നു. ജില്ലയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ബാന്ധു പ്രകാശ് പാലും(35) ഭാര്യ ബ്യൂട്ടി മോന്ധാല്‍ പാല്‍ മകന്‍ ആംഗനുമാണ് കൊല്ലപ്പെട്ടത്. ബ്യൂട്ടി എട്ടു മാസം ഗര്‍ഭിണിയായിരുന്നു. ജിയഗന്ജ് പ്രദേശത്തെ വീട്ടില്‍ മൂവരേയും വെട്ടേറ്റ് മരിച്ച നിലയിലാണ് പരിസരവാസികള്‍ കണ്ടെത്തിയത്. രാവിലെ 11 മണിയോടെ നിലവിളിയുടെ ശബ്ദം കേട്ട് വീട്ടിലേക്ക് എത്തിയ അയല്‍വാസികള്‍ ഇരുമുറിയിലായി മരിച്ചു കിടക്കുന്ന കുടുംബത്തെയാണ് കണ്ടത്. ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനാണ് പാല്‍. ഭാര്യ ബ്യൂട്ടിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ നിറയെ വിജയദശമി പൂജകളുടേയും ദൈവങ്ങളുടേയും ദൃശ്യങ്ങളാണ്.

കഴിഞ്ഞ 6 വര്‍ഷമായിട്ട് ഗോപാല്‍ ജിയഗന്ജിലെ വീട്ടിലാണ് താമസിക്കുന്നത്. പ്രകാശ് പാല്‍ ഗോസായി സഹാപാറ സ്‌കൂളിലെ അദ്ധ്യാപകനാണ്. അക്രമികളെകുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു. ടീച്ചര്‍മാരുടെ സംഘടനയുള്‍പ്പടെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി മുന്നോട്ട് വന്നിട്ടുണ്ട്.
















