കാബൂള്‍ : അന്താരാഷ്‌ട്ര ഭീകര സംഘടനയായ അല്‍ഖ്വയ്ദയുടെ ഇന്ത്യന്‍ വിഭാഗത്തിന്റെ തലവന്‍ അസിം ഒമര്‍ കൊല്ലപ്പെട്ടു. ദക്ഷിണേഷ്യയിലെ അല്‍ഖ്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒമറാണ് നേതൃത്വം നല്‍കിയിരുന്നത്. യുഎസ്- അഫ്ഗാന്‍ സൈന്യം നടത്തിയ കമാന്‍ഡോ ഓപ്പറേഷനിലാണ് ഇയാള്‍ കൊല്ലപ്പെടുന്നത്.
സെപ്തംബറില്‍ അഫ്ഗാനിസ്ഥാന്‍ ഹെല്‍മണ്ട് പ്രവിശ്യയിലെ മുസ ഖാല ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഉത്തര്‍പ്രദേശ് സംഭാല്‍ സ്വദേശിയായ ഇയാള്‍ 1990ല്‍ പാക്കിസ്ഥാനിലേക്ക് കുടിയേറിപ്പാര്‍ത്ത ശേഷമാണ് അല്‍ഖ്വയ്ദയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. ഇയാള്‍ക്കൊപ്പം അല്‍ഖ്വയ്ദ ഭീകര സംഘടനയുടെ ഇന്ത്യന്‍ വിഭാഗത്തിന്റെ ആറ് ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവര്‍ കൊല്ലപ്പെട്ട വിവരം ചൊവ്വാഴ്ചയാണ് അഫ്ഗാന്‍ അധികൃതര്‍ ഔദ്യാഗികമായി പുറത്തുവിട്ടത്.
കൊല്ലപ്പെട്ട മറ്റ് ആറ് ഭീകരരില്‍ ഒരാളെ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. അല്‍ഖ്വയ്ദ ഭീകരന്‍ അയ്‌മാന്‍ അല്‍ സവാരിയുടെ അനുയായി ആയ റൈഹാന്‍ ആണ് കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍. 2014 മുതലാണ് ഏഷ്യയുടെ അല്‍ഖ്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തുടങ്ങിയത്.















