കൊല്‍ക്കത്ത: ബംഗാളില്‍ ഏറെ പ്രശസ്തമായ ദുര്‍ഗാ പൂജ ആഘോഷങ്ങളില്‍ പങ്കെടുത്ത തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ നുസ്രത്ത് ജഹാനെതിരേ ഇസ്ലാം മതമൗലികവാദികള്‍ രംഗത്ത്. മുസ്ലിങ്ങള്‍ക്ക് ചീത്തപ്പേരുണ്ടാക്കിയ നുസ്രത്ത് ഉടന്‍ മതവും പേരും മാറ്റണമെന്നു ഇത്തഹാദ് ഉലമ-ഇ-ഹിന്ദ് വൈസ് പ്രസിഡന്റ് മുഫ്തി ആസാദ് ഖാസ്മി ആവശ്യപ്പെട്ടു. പൂജയ്‌ക്കിടെ പൂജാരി പാടിയ പാട്ട് നുസ്രത്ത് ഏറ്റുപാടുകയും പ്രാര്‍ഥിച്ച് കൈകള്‍ കൂപ്പുകയും ഡ്രം അടിച്ച് നൃത്തം ചെയ്യുകയും ചെയ്തു എന്നതാണ് കുറ്റം.
ഒരു മുസ്ലീമിന് ഒരു ദൈവത്തെ മാത്രമേ ആരാധിക്കാനാകൂ എന്നും മറ്റൊരു സത്തയുമില്ലെന്നും ഇസ്ലാമില്‍ വ്യക്തമായി പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഈ അടിസ്ഥാന തത്വം ലംഘിച്ചുകൊണ്ട് നുസ്രത്ത് ജഹാന്‍ ഇസ്ലാമിന് ചീത്തപ്പേര് കൊണ്ടുവന്നിട്ടുണ്ട്. അവര്‍ പേരും മതവും മാറ്റുന്നതാണ് നല്ലത്. ‘
‘ഇതാദ്യമായല്ല അവര്‍ പൂജ ആഘോഷിക്കുന്നത്. മുന്‍കാലങ്ങളിലും അവര്‍ ഇത് ചെയ്തിട്ടുണ്ട്. അവരുടെ പ്രവൃത്തി ഇസ്ലാമിന്റെ കണ്ണില്‍ ഹറാം ആണ്. ഇസ്ലാമിന്റെ തത്ത്വങ്ങള്‍ക്ക് വിരുദ്ധമായി എല്ലാം ചെയ്യുമ്പോള്‍ അവര്‍ പേരും മതവും മാറ്റണമെന്ന് ആവശ്യപ്പെടുന്നെന്നും ഖാസ്മി. ആദ്യമായല്ല വിവാദ പ്രസ്താവനുമായി ഖാസ്മി രംഗത്തുവരുന്നത്. ആലിംഗനം ഇസ്ലാം വിരുദ്ധമാണെന്ന് ഈദ് ആശംസകള്‍ നേര്‍ന്നുള്ള ആലിംഗനം ഒഴിവാക്കണമെന്നും ഇദ്ദേഹം നേരത്തേ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഇത്തരം അനാവശ്യ പ്രസ്താനവനകള്‍ താന്‍ ശ്രദ്ധിക്കാറില്ലെന്നായിരുന്നു നുസ്രത്തിന്റെ പ്രതികരണം. എല്ലാവരുടെയും സമാധാനത്തിനും അഭിവൃദ്ധിക്കും വേണ്ടിയാണ് ദുര്‍ഗാ പൂജയില്‍ പങ്കെടുക്കുന്നത്. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയില്‍ എല്ലാ ആഘോങ്ങളിലും ആര്‍ക്കും പങ്കെടുക്കാമെന്നും നുസ്രത്ത്.
















