ന്യൂദല്‍ഹി : ജമ്മു കശ്മീര്‍ അവന്തിപോരയില്‍ സുരക്ഷാ സൈന്യമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് ഭീകരര്‍ ഒളിച്ചു താമസിക്കുന്നതായി തെരച്ചില്‍ നടത്തുന്നതിനിടെ സുരക്ഷാ സൈന്യത്തിനു നേരെ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
അവന്തിപോര ടൗണിനടുത്തുവെച്ചാണ് ഏറ്റുമുട്ടല്‍ നടന്നതെന്നും ഒരു ഭീകരര്‍ കൊല്ലപ്പെട്ടതായും കശ്മീര്‍ പോലീസ് ട്വിറ്ററിലൂടേയും അറിയിച്ചിട്ടുണ്ട്. പ്രദേശത്തു നിന്നും വന്‍ ആയുധ ശേഖരവും കണ്ടെത്തിയിട്ടുണ്ട്.
ഇനിയും ഭീകരരുടെ സാന്നിധ്യം ഉണ്ടോയെന്ന് പോലീസും സായുധ സേനയും തെരച്ചില്‍ നടത്തി വരികയാണ്. ഭീകരാക്രമണ സാധ്യതയുള്ളതായി ഇന്റലിജെന്‍സ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് രാജ്യത്ത് അതീവ ജാഗ്രത പുലര്‍ത്തിയിരിക്കുകയാണ്.
















