ന്യൂദല്‍ഹി : ഫ്രാന്‍സില്‍ ആയാലും ആയുധപൂജയ്‌ക്ക് മുടക്കം വരുത്താതെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള ആയുധ പൂജ രാജ്‌നാഥ് സിങ് വര്‍ഷങ്ങളായി തുടര്‍ന്നു വരുന്നതാണ്. റഫേല്‍ കരാറിന്റെ ഭാഗമായി ഫ്രാന്‍സിലെത്തിയ അദ്ദേഹം ഇത്തവണ അവിടെ ആയുധ പൂജ ചെയ്യും.
കരാറുമായി ബന്ധപ്പെട്ട് ആദ്യ റഫേല്‍ വിമാനങ്ങള്‍ ഏറ്റുവാങ്ങുന്നതിനാണ് അദ്ദേഹം ഫ്രാന്‍സിലേക്ക് ഏത്തിയത്. കഴിഞ്ഞ സര്‍ക്കാരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും രാജ്നാഥ് സിങ് എല്ലാ വര്‍ഷവും ആയുധ പൂജ നടത്താറുണ്ടായിരുന്നു. ഇത്തവണ പ്രതിരോധ മന്ത്രി എന്ന നിലയിലും രാജ്നാഥ് സിങ് തന്റെ പതിവ് തെറ്റിച്ചില്ലെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.
ഫാന്‍സിലേക്ക് ഉടന്‍ യാത്രതിരിക്കുന്ന രാജ്നാഥ് സിങ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് ഇന്ത്യയ്‌ക്കുവേണ്ടി നിര്‍മിച്ച ആദ്യ റാഫേല്‍ വിമാനം ഏറ്റുവാങ്ങും.
















