പാരീസ്: ലോക മഹായുദ്ധങ്ങളില്‍ ജീവന്‍ ബലിയര്‍പ്പിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ആദരവുമായി ഫ്രാന്‍സ്. പാരീസിലെ ഇന്ത്യന്‍ സൈനികരുടെ യുദ്ധസ്മാരകത്തില്‍ അഭിവാദ്യം അര്‍പ്പിക്കവേയാണ് ആദരവ് അര്‍പ്പിച്ചത്.
ഇന്ത്യ ഇല്ലായിരുന്നുവെങ്കില്‍ രണ്ട് ലോക മഹായുദ്ധങ്ങളിലും വിജയിക്കാന്‍ ബ്രിട്ടണ് സാധിക്കില്ലായിരുന്നു എന്ന് 1942ല്‍ ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യത്തിന്റെ ചുമതലയുണ്ടായിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ സര്‍ ക്ലോദ് ഓഷിന്‍ലെ അഭിപ്രായപ്പെട്ടിരുന്നു.
ഒന്നാം ലോക മഹായുദ്ധത്തില്‍ പത്ത് ലക്ഷത്തില്‍ പരം ഇന്ത്യന്‍ സൈനികരാണ് പങ്കെടുത്തത്. അതില്‍ അറുപത്തിരണ്ടായിരം പേര്‍ കൊല്ലപ്പെടുകയും അറുപത്തി ഏഴായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
എന്നാല്‍ ആകെ 74,187 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായാണ് രേഖകളില്‍ പറയുന്നത്. ഒന്നാം ലോക മഹായുദ്ധത്തില്‍ ജര്‍മ്മന്‍ അധിനിവേശ കിഴക്കന്‍ ആഫ്രിക്കയിലും പശ്ചിമ യുദ്ധമുന്നണിയിലും ജര്‍മ്മനിക്കെതിരെ ഇന്ത്യന്‍ സൈനികര്‍ പോരാടിയിരുന്നു.















