തിരുവനന്തപുരം: കുമ്മനം സമൂഹത്തിനു വേണ്ടി ജീവിക്കുമ്പോാള്‍ കടകംപള്ളി സമൂഹത്തിനെ സ്വന്തം സ്വാര്‍ത്ഥതയ്‌ക്കായി ഉപയോഗിക്കുന്നുവെന്നും മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍.
തികഞ്ഞ സാത്വികനായ കുമ്മനം രാജശേഖരനെ വിമര്‍ശിക്കാന്‍ ഒരു ധാര്‍മ്മിക അധികാരവും നിങ്ങള്‍ക്കില്ലെന്ന് സെന്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. നിങ്ങളെ പോലെ കയ്യില്‍ ശതകോടികളുടെ ആസ്തിയോ, ബിനാമി- മുതലാളിമാരുടെ പിന്‍ബലമോ ഇല്ലാത്ത കുമ്മനത്തിനു പ്രസാദം കിട്ടുമ്പോള്‍ മന്ത്രിക്ക് ചെളിയും പണവും ആണ് കിട്ടുന്നതെന്ന് ടി.പി. സെന്‍കുമാര്‍.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് മറുപടിയുമായി മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ എത്തിയതിനു പിന്നാലെയാണ് കടകംപള്ളിയെ പരിഹസിച്ച് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ എത്തിയത്.
















