ഇ-വിപണിയില്‍ ഒന്നാമാരാകന്‍ മത്സരിക്കുന്ന അമസോന്‍ ഇന്ത്യയും ഫ്ളിപ്പ്കാര്‍ട്ടും പുതിയ കണക്കുകള്‍ നല്‍കി ഞെട്ടിച്ചിരിക്കുകയാണ്. ആറു ദിവസം നീണ്ടുനിന്ന ഉത്സവകാല വിപണനം അവസാനിക്കുമ്പോള്‍ ഇരുവര്‍ക്കും ലഭിച്ചത് ഏറ്റവും ഉയര്‍ന്ന കച്ചവടമാണ്. രാജ്യത്തിലെ രണ്ടും മൂന്നും ശ്രേണിയില്‍പ്പെട്ട നഗരങ്ങളില്‍ നിന്നാണ് ഏറ്റവുമധികം കച്ചവടം നടന്നിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. സ്മാര്‍ട്ട് ഫോണുകളും ഫാഷന്‍ വസ്ത്രമാണ് ഇതില്‍ കൂടുതലായി വിറ്റുപോയത്.
ഫ്ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്ലിയന്‍ ഡേസ് ആറാം ദിവസം അവസാനിച്ചപ്പോള്‍ ഉത്സവ കാല മാര്‍ക്കറ്റിന്റെ 75% അവര്‍ നേടിയതെന്നും പുതിയ ഉപഭോക്താക്കളുടെ എണ്ണത്തില്‍ 60% വര്‍ധനയുണ്ടെന്നും ഫ്ളിപ്പ്കാര്‍ട്ട് ഗ്രൂപ്പ് സി.ഇ.ഒ. കല്യാണ്‍ കൃഷ്ണമൂര്‍ത്തി അവകാശപെട്ടു. ഫ്ളിപ്പ്കാര്‍ട്ട് ആപ്പിലെ ഹിന്ദി ഭാഷ ലഭ്യതയാണ് പുതിയ ഉഭോക്താക്കളെ കിട്ടാന്‍ കാരണമായി കമ്പനി പറയുന്നത്.എന്നാല്‍, ആമസോന്‍ ഇന്ത്യ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം കച്ചവടത്തില്‍ എട്ടിരിട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ 99.4% പിന്‍ കോഡുകളിലെക്കും കച്ചവടമെത്തിക്കാന്‍ സാധിച്ചതായും കമ്പനി വ്യക്തമാക്കുന്നു. അഞ്ച് ദിവസം കൊണ്ട് 500ലേറെ നഗരങ്ങളില്‍ നിന്നും കച്ചവടം നടന്നിട്ടുള്ളതായും ആമസോന്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ അമിത് അഗര്‍വാള്‍ പറഞ്ഞു.
















