കൊച്ചി: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് കോടതിയാണ്. കേന്ദ്ര സര്‍ക്കാരല്ലെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. ഗാന്ധിവധം പുനസൃഷ്ടിച്ചവര്‍ ബിജെപി എംപിമാരാണെന്ന ആരോപണം ഉന്നയിക്കുന്നുണ്ട്. ഇവര്‍ക്ക് അത് തെളിയിക്കാനുള്ള ധൈര്യം ഉണ്ടോയെന്നും പി.കെ. കൃഷ്ണദാസ് ചോദിച്ചു.
എന്‍ഡിഎ എറണാകുളം നിയോജക മണ്ഡലം സി.ജി. രാജഗോപാലിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ബിജെപിക്കും മോദിക്കുമെതിരേ ഉന്നയിക്കാനാണ് അടൂര്‍ ശ്രമിക്കുന്നത്. ഇത് അദ്ദേഹത്തെ പോലെയൊരു കലാകാരന് ചേരുന്നതല്ല. സാഹിത്യ പ്രവര്‍ത്തകര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചെന്ന വാര്‍ത്ത വ്യാജമാണ്. കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. അല്ലാതെ മോദിയല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വോട്ട് കച്ചവടം നടത്തിയത് ഇടത്- വലത് മുന്നണികള്‍ തമ്മിലാണ്. മാണി സി.കാപ്പന്‍ സിപിഎമ്മിന്റെ മാത്രമല്ല കോണ്‍ഗ്രസിന്റെയും ബ്രോക്കറാണ്. പാലയില്‍ യുഡിഎഫ്- എല്‍ഡിഎഫ് വോട്ടുകച്ചവടം എല്ലാ മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ഇരു പാര്‍ട്ടികളിലെയും നേതാക്കള്‍ ധാരണയായെന്നും അദ്ദേഹം ആരോപിച്ചു. എറണാകുളത്ത് ഇത്തവണ ദേശീയ ജനാധിപത്യ സഖ്യം അട്ടിമറിവിജയം നേടും. കേരളത്തിലെ രാഷ്‌ട്രീയ മണ്ണ് എന്‍ഡിഎയ്‌ക്ക് അനുകൂലമായി മാറുകയാണെന്നും പി.കെ. കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
















