മുംബൈ: റിസർവ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും കുറച്ചു. ജിഡിപി വളർച്ചാലക്ഷ്യം 6.9 ശതമാനത്തിൽ നിന്ന് 6.1 ശതമാനമായും കുറച്ചിട്ടുണ്ട്. 25 പോയിന്റ് താഴ്ത്തി 5.15 ശതമാനമായാണ് റിപ്പോ നിരക്ക് കുറച്ചിരിക്കുന്നത്. തുടർച്ചയായി അഞ്ചാം തവണയാണ് റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കുന്നത്.
2010 മാർച്ചിന് ശേഷം റിപ്പോ നിരക്ക് ഇത്രയും കുറയ്ക്കുന്നത് ഇത് ആദ്യമായാണ്. മോണിറ്ററി പോളിസി സമിതിയിലെ എല്ലാവരും നിരക്ക് കുറയ്ക്കലിന് അനുകൂലമായിരുന്നു. നിരക്ക് കുറച്ചത് താമസിയാതെ വായ്പാ പലിശയിലും പ്രതിഫലിക്കും. മൊത്തം 135 ബേസിന്റെ കുറവാണ് ഈ വർഷം ആർബിഐ വരുത്തിയത്. ഓഗസ്റ്റിൽ 35 ബേസിസി പോയിന്റാണ് കുറച്ചത്.
വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പകൾക്കുള്ള പലിശയാണ് റിപ്പോ നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: