പന്തളം: ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഹിന്ദുക്കള്‍ക്ക് നട്ടെല്ലുണ്ടെന്ന് കാണിച്ചുകൊടുക്കാന്‍ പ്രയോജനപ്പെട്ടെന്ന് ഉത്തരാഖണ്ഡ് ഋഷികേശ് ഗോതീര്‍ഥ കപിലാശ്രമം മഠാധിപതി സ്വാമി ശങ്കരാചാര്യ രാമചന്ദ്ര ഭാരതി. ഹൈന്ദവ സമൂഹം തലകുനിക്കാതെ ഉയര്‍ന്ന് ജീവിക്കുവാനുള്ള സാഹചര്യം ഭാരതത്തിലുണ്ടാകണം.
ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ ഏത് പ്രതിസന്ധിയും മറികടക്കാം. ഓരോ ഭക്തനും ശബരിമലയുടെ കാവല്‍ക്കാരനാകണമെന്നും 41 ദിവസം വ്രതമെടുത്ത് ശക്തിനേടിയ സൈനികരാകണമെന്നും സ്വാമി പറഞ്ഞു. ശബരിമല യുവതീ പ്രവേശനവിഷയത്തില്‍ നടന്ന നാമജപ ഘോഷയാത്രയുടെ വാര്‍ഷികത്തിന്റെ ഭാഗമായി പന്തളത്തുചേര്‍ന്ന അയ്യപ്പധര്‍മ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.ജാതിയുടെയും മതത്തിന്റെയും വൈഷമ്യങ്ങള്‍ പരിഹരിക്കാന്‍ പരിപാവനമായ ഇടമാണ് ശബരിമല. ഒറ്റ ധര്‍മം. അതാണ് തത്വമസി. അതു കാത്തു സൂക്ഷിക്കാന്‍ ശബരിമലയുടെ കാവലാളായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി. ജി. ശശികുമാര വര്‍മ അധ്യക്ഷത വഹിച്ചു. ദീപം തെളിക്കല്‍, ശരണംവിളി എന്നിവയോടെയാണ് സമ്മേളനം ആരംഭിച്ചത്. ആചാര സംരക്ഷണത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവരെ ആചാര സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് കെ. ആര്‍. രവി അനുസ്മരിച്ചു. കൊട്ടാരം നിര്‍വാഹകസംഘം സെക്രട്ടറി പി. എന്‍. നാരായണ വര്‍മ അയ്യപ്പ ധര്‍മ രക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.















