കാസര്‍കോട്: മുന്‍വശത്തെ ജനലിന്റെ ഗ്ലാസ്സുകള്‍ കല്ലേറില്‍ തകര്‍ക്കുകയും ചുമരുകളില്‍ നിറയെ എന്‍ഡിഎഫ്, എസ്ഡിപിഐ എന്ന് എഴുതി വികൃതമാക്കുകയും ചെയ്തു. താളിപ്പടുപ്പിന് സമീപം കേളുഗുഡ്ഡെ റോഡില്‍ പ്രവര്‍ത്തിക്കുന്ന പുതിയ കെട്ടിടത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. സംഭവത്തില്‍ ബിജെപി നേതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
427, 447, 153 (എ) വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഈയടുത്താണ് ഓഫീസിന്റെ പാലുകാച്ചല്‍ ചടങ്ങ് നടത്തിയത്. ഉദ്ഘാടന പരിപാടികള്‍ നടക്കാനിരിക്കെയാണ് ഓഫീസിനു നേരെ ആക്രമണമുണ്ടായിരിക്കുന്നത്. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് തോല്‍വി ഭയന്ന് സംഘര്‍ഷമുണ്ടാക്കി നേട്ടം കൊയ്യാനുള്ള മുസ്ലീം ലീഗ് ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് അക്രമം ഉണ്ടായതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. ഇത്തരത്തിലുള്ള ബോധപൂര്‍വ്വമായ പ്രകോപനങ്ങളെ തിരിച്ചറിഞ്ഞ് വിവേകത്തോടെയും സംയമനത്തോടെ ഈ സംഭവത്ത എന്‍.ഡി.എ പ്രവര്‍ത്തകര്‍ സമീപിക്കണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.















