ന്യൂദല്‍ഹി: മലയാളിയായ കന്യാസ്ത്രീ മറിയം ത്രേസയയ്‌ക്ക് ആദരവ് അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവികതയുടെ ക്ഷേമത്തിനായി ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ് സിസ്റ്റര്‍ മറിയം ത്രേസ്യ.
അവരുടെ ജീവിതം ലോകത്തിന് മാതൃകയാണെന്നും വരുന്ന ഒക്ടോബര്‍ 13ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കും. ഇതില്‍ തന്റെ ക്രൈസ്തവ സഹോദരീ സഹോദരന്മാര്‍ക്ക് അഭിനന്ദനം അറിയിക്കുന്നുവെന്നും മോദി അറിയിച്ചു. നവതിയാഘോഷികുന്ന ഭാരതത്തിന്റെ വാനമ്പാടി
ദീപാവലി ആഘോഷിക്കുമ്പോള്‍ നാടിന് കീര്‍ത്തി നേടിത്തന്ന പെണ്‍കുട്ടികളെ നമ്മള്‍ ആദരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അറിയിച്ചു. നാരി ശക്തിയുടെ ഗുണത്തെയും കരുത്തിനേയും കുറിച്ച് നമുക്ക് ബോധ്യമുണ്ടാകണം. നമ്മുടെ സംസ്‌കാരത്തില്‍ പെണ്മക്കളെയാണ് ലക്ഷ്മി ദേവിയായി കാണുന്നത്. ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള നമ്മുടെ പെണ്‍കുട്ടികളെ വിവിധ പദ്ധതികളിലൂടെ നമ്മുക്ക് സഹായിക്കണ്ടേ? എന്ന് ചോദിച്ചു. യുവ തലമുറ ലഹരി വസ്തുക്കളില്‍ നിന്നും മുക്തി നേടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം നവതി ആഘോഷിക്കുന്ന ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിനും മോദി ആശംസകള്‍ അര്‍പ്പിച്ചു. ലതാ മങ്കേഷ്‌കറിന് ജന്മദിനാശംസകള്‍ നല്‍കുന്നതിന്റെ ഫോണ്‍ റെക്കോഡിങ്ങും ആശംസയ്‌ക്കൊപ്പം അദ്ദേഹം പങ്കുവെച്ചു.
















