ഹൈദരബാദ്: ദക്ഷിണേന്ത്യയില്‍ വീണ്ടും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തിരിച്ചടി. പ്രശ്‌സ്ത നടിയും കോണ്‍ഗ്രസ് നേതാവുമായി വിജയശാന്തി പാര്‍ട്ടി വിടുന്നതായി റിപ്പോര്‍ട്ട്. വിജയശാന്തി ഒക്ടോബര്‍ എട്ടിന് മുമ്പായി ബിജെപിയിലേക്ക് ചേര്‍ന്നേക്കുമെന്നാണ് അവരുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രാഷ്‌ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ സെക്രട്ടറി മുരളീധര്‍ റാവുമായി വിജയശാന്തി കഴിഞ്ഞാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
ദേശീയ നേതൃത്വത്തിലുള്ള പ്രതിസന്ധിയാണ് ചുവടുമാറ്റത്തിന് കാരണമെന്നാണ് ദേശീയമാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. തെലങ്കാന കോണ്‍ഗ്രസ് പ്രചാരണ കമ്മറ്റി അധ്യക്ഷയായിരുന്നു വിജയശാന്തി. രാഹുല്‍ ഗാന്ധി രാജിവെച്ചതോടെ പാര്‍ട്ടിയില്‍ വിജയശാന്തിക്കുള്ള ശക്തി നഷ്ടപ്പെട്ടിരുന്നു. കുറേ നാളായി കോണ്‍ഗ്രസിന്റെ പരിപാടികളില്‍ നിന്നു വിജയശാന്തി വിട്ടുനില്‍ക്കുകയായിരുന്നു.
അതേസമയം, കോണ്‍ഗ്രസ് നേതാവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായ മുഹമ്മദ് അസ്‌റുദ്ദീനും പാര്‍ട്ടിസ് വിട്ട് ടിആര്‍എസില്‍ ചേരുമെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ടിആര്‍എസിന്റെയും വര്‍ക്കിംഗ് പ്രസിഡന്റ് കെ.ടി. രാമറാവുവിന്റെയും സഹായത്തോടെ അസ്ഹറുദ്ദീന്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം നേടിയത്. ഇതിനു പിന്നാലെയാണു അസറുദ്ദീന്‍ ടിആര്‍എസിലേക്ക് ചേക്കേറുന്നത്. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെ കണ്ട ശേഷമാകും തീരുമാനം പ്രഖ്യാപിക്കുക.
വിജയശാന്തിക്ക് പുറമെ കോണ്‍ഗ്രസില്‍ നിന്നും ആന്ധ്രപ്രദേശ് മുന്‍ ഉപമുഖ്യമന്ത്രി ദാമോദര്‍ രാജനരസിംഹ, മുന്‍ കേന്ദ്രമന്ത്രി സര്‍വേ സത്യനാരായണ, മുന്‍എംഎല്‍എ കോമതി രാജഗോപാല്‍ റെഡ്ഡി എന്നിവരും ബിജെപിയിലേക്ക് ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അഭ്യൂഹമുണ്ട്.
















