ന്യൂദല്‍ഹി : കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെട്ട നാഷണല്‍ ഹെറാള്‍ഡ് കേസിന്റെ വിചാരണ ഒക്ടോബര്‍ 21ലേക്ക് മാറ്റി. അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിശാലാണ് വിചാരണ മാറ്റിവെയ്‌ക്കുന്നതായി ഉത്തരവിട്ടത്.
കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവും അഭിഭാഷകനുമായ സുബ്രഹ്മണ്യന്‍ സ്വാമിയുട പരാതിയിലാണ് കേസ്. 2012ലാണ് സോണിയയ്‌ക്കും രാഹുലിനുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.
നാഷ്ണല്‍ ഹെറാള്‍ഡ് ന്യൂസ് പേപ്പറിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേര്‍ണല്‍സിന് കോണ്‍ഗ്രസ് പാര്‍ട്ടി 90.25 കോടിയുടെ പലിശ രഹിത വായ്‌പ്പയെന്ന പേരില്‍ െൈകമാറിയിട്ടുണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു.
അതേസമയം കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കൗണ്‍സില്‍ അംഗം അഡ്വ. ആര്‍.എസ്. ചീമ കഴിഞ്ഞ മാസം അവസാനം കോടതിയില്‍ വിചാരണയ്‌ക്ക് ഹാജരായിരുന്നു. കൂടാതെ പാര്‍ട്ടി പ്രവര്‍ത്തകരെ ചതിച്ചാണ് ഈ ഫണ്ട് നല്‍കിയിരിക്കുന്നതെന്നും സുബ്രഹ്മണ്യന്‍ സ്വാമി അറിയിച്ചു.
















