ന്യൂയോര്‍ക്ക്: ഭീകര വാദത്തിന്റെ കാര്യത്തില്‍ ലോക രാഷ്‌ട്രങ്ങള്‍ ഭിന്നിക്കുന്നത് യുഎന്‍ ആശയങ്ങള്‍ക്ക് വിരുദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തിനെതിരെ ലോകം ഒറ്റക്കെട്ടായി നില്‍ക്കണം. സാഹോദര്യം, സമാധാനം എന്നിവയാണ് മുന്നോട്ടു വയ്‌ക്കാനുള്ള മുദ്രാവാക്യം. യുഎന്‍ പൊതു സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ രോഷം സ്വാഭാവികമാണ് ഭീകരവാദം ലോകത്തിനും മാനവരാശിക്കും ഭീഷണിയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. കശ്മീരിനെ കുറിച്ച് ഒരു പരാമര്‍ശവും നടത്താതെയാണ് മോദി യുഎന്നില്‍ സംസാരിച്ചത്.
എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുത്ത പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അത് മാത്രമാണ് സഭയില്‍ ഉന്നയിച്ചത്. കശ്മീരിലെ സാഹചര്യം ഗുരുതരമാണെന്ന് പറഞ്ഞ 80 ലക്ഷം പേര്‍ അവിടെ തടവിലാണെന്നും ആരോപിച്ചു. യുഎന്‍ നല്‍കിയ അവകാശങ്ങള്‍ കശ്മീരില്‍ നിഷേധിക്കപ്പെടുകയാണെന്നും അതിനാല്‍ സഭ ഇടപെടണമെന്നും അവകാശപ്പെട്ടു.
















