ന്യൂദല്‍ഹി : ജമ്മു കശ്മീര്‍ കുപ്‌വാരയില്‍ പാക് ഭീകരരുടെ നുഴഞ്ഞുകറ്റ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. പാറകള്‍ക്കിടയിലൂടെ നുഴഞ്ഞ് നിയന്ത്രണരേഖ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യ തടഞ്ഞത്.
പരാജയപ്പെടുത്തിയതിന്റെ പുതിയ വീഡിയോ ദൃശ്യങ്ങളും ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടു. സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തപ്പോള്‍ ഇതിലൊരാള്‍ തിരിഞ്ഞോടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ജൂലൈ 30നാണ് സംഭവം ഉണ്ടായതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മേഖലയിലെ നിരന്തരം നുഴഞ്ഞുകയറ്റശ്രമം ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
















