വാഷിങ്ടണ്‍: ഇന്ത്യയുടെ ചാന്ദ്രയാന്‍-2 ചന്ദ്രനില്‍ ഇറങ്ങിയ സ്ഥലത്തിന്റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ ഉപയോഗിച്ച് എടുത്ത ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
ചന്ദ്രനില്‍ വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതാകാനാണ് സാധ്യതയെന്ന് നാസ അറിയിച്ചു. ഒക്ടോബര്‍ 14ന് ലാന്‍ഡ് ചെയ്ത പ്രദേശത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ എടുക്കാനാകുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്. വിക്രം ലാന്‍ഡറിന് എന്ത് സംഭവിച്ചു എന്ന കാര്യത്തില്‍ അതോടെ കൂടുതല്‍ വ്യക്തത വരുമെന്നും നാസയുടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ഡെപ്യൂട്ടി പ്രൊജക്ട് ശാസ്ത്രജ്ഞന്‍ ജോണ്‍ കെല്ലര്‍ അറിയിച്ചു.
ചന്ദ്രന്റെ ദക്ഷിണഭാഗത്ത് സോഫ്റ്റ് ലാന്‍ഡിങ് പ്രതീക്ഷിച്ചാണ് ചാന്ദ്രയാന്‍-2 വിക്ഷേപിച്ചത്. എന്നാല്‍ വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഐഎസ്ആര്‍ഒയുമായുള്ള ആശയവിനിമയ ബന്ധം വിക്രം ലാന്‍ഡന് നഷ്ടപ്പെടുകയായിരുന്നു. വിക്രം ലാന്‍ഡറുമായി ബന്ധം പുനസ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒ പിന്നീട് ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
















