ന്യൂദല്‍ഹി: സ്ത്രീകള്‍ സ്വതന്ത്രരാണ്, അവര്‍ക്കായി തീരുമാനങ്ങള്‍ ആരും തീരുമാനങ്ങള്‍ എടുക്കേണ്ട. സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ അവര്‍ക്കറിയാം. അവരുടെ പുരോഗതിക്കായി സ്ത്രീകളെ പിന്തുണക്കുകയാണ് വേണ്ടതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ആര്‍എസ്എസ് പരിവാര്‍ സംഘടനയായ ദൃഷ്ടി സ്ത്രീ അഭ്യയന്‍ പ്രബുദ്ധന്‍ കേന്ദ്രം നടത്തിയ ‘സ്റ്റാറ്റസ് ഓഫ് വുമണ്‍ ഇന്‍ ഇന്ത്യ’ പഠന റിപ്പോര്‍ട്ടിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്ക് വേണ്ടത് സൂചന പങ്കാളിത്തമല്ലെന്നും അവര്‍ക്ക് കൂടുതല്‍ സാഹചര്യവും അവസരവുമാണ് വേണ്ടതെന്നും ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ചടങ്ങില്‍ പറഞ്ഞു. പുരുഷന്മാര്‍ക്ക് സ്ത്രീകള്‍ക്കായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ല. പുരോഗതിയിലെക്ക് അവരെ നയിക്കാന്‍ സ്ത്രീകളെക്കാള്‍ നന്നായി പുരുഷന്മാര്‍ക്ക് അറിയാമെന്ന് കരുതരുത്. തീരുമാനമെടുക്കാന്‍ കഴിവും അധികാരമുള്ളവരാണ് സ്ത്രീകളെന്നും ഭാഗവത് പറഞ്ഞു. സ്ത്രീകള്‍ക്ക് ഒന്നിലധികം കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യാന്‍ സാധിക്കും. പ്രകൃതി പുരുഷണെ ശക്തിയുള്ളവനും കഠിനാധ്വിയാക്കിയും സൃഷ്ടിച്ചു. അതിനാല്‍ കാര്യനിര്‍വാഹനത്തിനും സ്ത്രീകളാണ് മുന്നിലെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് സ്ത്രീകളുടെ പുരോഗതിക്കായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചത്തിന്റെ ഭാഗമായാണ് ഈ പഠനം. രാജസ്ഥാനിലെ പുഷ്‌കറില്‍ നടന്ന ഏകോപന യോഗത്തിലാണ് സംഘം അതിന്റെ പ്രവര്‍ത്തനങ്ങള്‍ സ്ത്രീകളിലെക്ക്, പ്രത്യേകിച്ച് വനവാസി മേഘലകളില്‍ നിന്നുള്ളവരിലെക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചത്. 29 സംസ്ഥാനങ്ങളിലും അഞ്ച് യൂണിയന്‍ ടെറിറ്ററിയിലുമായാണ് സംഘടന പഠനം നടത്തിയത്.വനവാസികള്‍ക്കിടയിലും പട്ടികവര്‍ഗ്ഗക്കാരിലും അടിസ്ഥാന വിദ്യഭ്യാസം കുറയുന്നതായി റിപ്പോര്‍ട്ടുക്ള്‍ പറയുന്നു. ഇന്ന് സ്ത്രീകള്‍ക്ക് എല്ലാത്തിനും തുല്യാവകാശമുണ്ടെങ്ങിലും അവര്‍ പലപ്പോഴും മുന്നോട്ട് വരാറില്ലെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.
















