പരാധികരണം തുടരുന്നു.
സൂത്രംബുദ്ധ്യര്ത്ഥഃ പാദവത്
പാദങ്ങളെപ്പോലെ ഉപാസനയ്ക്കായി ബുദ്ധിയിലുറപ്പിക്കാന് വേണ്ടിയാണ്.
ബ്രഹ്മത്തിന് അളവ് കല്‍പ്പിച്ചിട്ടുള്ളത് ഉപാസനയ്ക്കുള്ള സൗകര്യത്തിന് വേണ്ടിയാണ്. ഉപാസകര്‍ പലവിധത്തിലുള്ളവരാണ്. എല്ലാവര്ക്കും ഒരേ നിരാകാര ബ്രഹ്മത്തെ ഉപാസിക്കാന്‍ സാധിക്കില്ല. അങ്ങനെയുള്ളവര്‍ക്ക് വേണ്ടിയാണ് ബ്രഹ്മത്തിന് രൂപം കല്ത്തെ കല്പിക്കുന്നതാണെങ്കില് അത് പലവിധത്തിലും ആകാം. ഈ രൂപകല്പന വാസ്തവമെന്ന് തെറ്റിദ്ധരിച്ചാല്‍ ബ്രഹ്മത്തില്‍ നിന്ന് വേറിട്ട വസ്തുക്കളുണ്ടെന്ന് ഭ്രമിക്കും. ഏകമായ ബ്രഹ്മം മാത്രമാണ് സത്യം. ബ്രഹ്മത്തില്‍ നിന്ന് വേറിട്ടതുണ്ടെന്നത് കരുതുന്നതും പറയുന്നതും ഭ്രമമാണ്.
സൂത്രം സ്ഥാനവിശേഷാത് പ്രകാശാദിവത്
പ്രകാശം മുതലായവ യെപ്പോലെ സ്ഥാനഭേദം കൊണ്ട് വ്യത്യാസം തോന്നുന്നത് സാധാരണമാണ്. ഉപാധി വ്യത്യാസം കൊണ്ടാണ് നാനാത്വം ഉണ്ടാകുന്നത്. സംബന്ധവും ഭേദവും പറയുന്നതിനാല്‍ ബ്രഹ്മത്തില്‍ വേറിട്ട് വസ്തുക്കളുണ്ടെന്ന് പറയുന്നത് ശരിയല്ല. ബുദ്ധി മുതലായ ഉപാധി നിമിത്തമായാണ് സംബന്ധവും ഭേദവും പറയുന്നത്. ഉപാധിയില്ലാതായാല് നിരാകാരമായ ഒന്നിന് മറ്റുള്ളവയോട് ബന്ധമുണ്ടായില്ല. ഭേദവും ഉപാധി മൂലമാണ് ഉണ്ടാകുന്നത്. പ്രകാശം എന്നതിന് സൂര്യന്, ചന്ദ്രന്, നക്ഷത്രങ്ങള്‍ തുടങ്ങിയ ഉപാധികളോട് ചേരുമ്പോള്‍ വ്യത്യാസം പ്രകടമാണ്. ഉപാധിയില്ലങ്കിലോ വ്യത്യാസവുമില്ല. ഉപാധികളുമായി ബന്ധപ്പെട്ടാണ് സംബന്ധവും ഭേദവും. വസ്തുവിനെ വാസ്തവത്തില്‍ ഇതൊന്നും ബാധിക്കില്ല.
സൂത്രം ഉപപത്തേശ്ച
ഉപപത്തി കൊണ്ടും ബ്രഹ്മത്തില്‍ സംബന്ധമോ ഭേദമോ ഉണ്ടാകാന്‍ തരമില്ല. ജീവനും ബ്രഹ്മത്തിനും തമ്മിലുള്ള വ്യത്യാസം ഉപാധി നിമിത്തം തോന്നുന്നുതാണ്. യഥാര്‍ത്ഥത്തില്‍ ഭേദമില്ല.ഛാന്ദോഗ്യത്തില്‍ ‘സ്വമപീതോ ഭവതി’ എന്നുള്ളതില്‍ ഉപാധി മൂലമുണ്ടായ ഭേദം ഇല്ലാതെ മറ്റ് സംബന്ധമൊന്നുമുണ്ടാകുന്നില്ല. ഏകമായ അദ്വയവുമായ ബ്രഹ്മത്തിന് മറ്റൊന്നിനോട് ബന്ധമോ ഭേദമോ ഉണ്ടാകില്ല.
സൂത്രം തഥാന്യ പ്രതിഷേധാത്
അപ്രകാരം മറ്റൊരു വസ്തുവിനെ നിഷേധിച്ചിട്ടുള്ളതിനാല്‍- ഇപ്രകാരം ബ്രഹ്മത്തില്‍ നിന്ന് വേറിട്ടുള്ള സകലതിനേയും ശ്രുതി പലതരത്തില്‍ നിഷേധിച്ചിട്ടുള്ളതിനാല്‍ അങ്ങനെയൊരു വസ്തുവില്ല.
ഛാന്ദോഗ്യത്തില്‍ ‘ബ്രഹ്മൈവേദം സര്‍വം’ ‘ആത്മൈവേദം സര്‍വ്വം’ എന്നും ബൃഹദാരണ്യക ത്തില്‍ ‘നേഹ നാനാസ്തി കിഞ്ചന’ ശ്വേതാശ്വതരത്തില്‍ ‘യസ്മാത് പരം നാപരമസ്തി കിഞ്ചിത്’ മുതലായ ശ്രുതി വാക്യങ്ങളെല്ലാം ബ്രഹ്മമല്ലാതെ മറ്റൊന്നില്ല എന്ന് വ്യക്തമാക്കുന്നുണ്ട്. ജീവന് ബ്രഹ്മത്തില്‍ നിന്ന് വേറിട്ടതല്ല.
സൂത്രം അനേന സര്വഗതത്വമായാമശബ്ദാദിഭ്യഃ
ഇതുകൊണ്ടും എല്ലായിടത്തും നിറഞ്ഞത് മുതലായ ശബ്ദങ്ങളെക്കൊണ്ടുംബ്രഹ്മം സര്‍വവ്യാപിയാണെന്ന് ഉറപ്പിക്കുന്നു.
ബ്രഹ്മത്തില്‍ നിന്നും വേറിട്ട വസ്തുക്കളെ നിഷേധിച്ചതിനാലും ആകാശം പോലെ എങ്ങും നിറഞ്ഞു നില്‍ക്കുന്നതാണെന്നും മറ്റും വിവരിച്ചിട്ടുള്ളതിനാല്‍ ബ്രഹ്മം സര്‍വവ്യാപിയാണെന്ന് ബോധ്യമാകും. ഛാന്ദോഗ്യത്തില്‍ ‘യാവാന്‍ വാ അയമാകാശസ്താവാനേ ഷോ/ന്തര്ഹൃദയ ആകാശഃ ‘ ഈ ആകാശം എത്രയാണോ അത്രയാണ് ഹൃദയാകാശവും ബ്രഹ്മവും എന്ന് പറയുന്നു. അതില്‍ തന്നെ
‘ആകാശാവത് സര്‍വ്വഗതശ്ച നിത്യഃ’ ആകാശം പോലെ സര്‍വ്വഗതവും നിത്യവുമാണ് ബ്രഹ്മം എന്നും പറയുന്നുണ്ട്.
ഗീതയില്‍ ‘ നിത്യഃ സര്‍വ്വഗത സ്ഥാണു രചലോ /യം സനാതനഃ ‘ നാശമില്ലാത്തവനും എങ്ങും നിറഞ്ഞവരം സ്ഥിരമായവനും ഇളക്കമില്ലാത്തവനും സനാതനവുമാണ് ബ്രഹ്മം എന്ന് വ്യക്തമാക്കുന്നുണ്ട്. ഇങ്ങനെ ശ്രുതിയും സ്മൃതിയും ബ്രഹ്മത്തിന്റെ സര്‍വവ്യാപിത്വത്തെ വ്യക്തമാക്കുന്നു.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: