ലാഹോര്‍ : അന്താരാഷ്‌ട്ര തലത്തിലുള്ള സംഘര്‍ഷം ശക്തമായതോടെ പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ പേര് മാറ്റി. മജിലിസ് വുറസ ഇ ശുഹുദാ ജമ്മു വ കശ്മീര്‍ എന്നാണ് ജെയ്ഷെ മുഹമ്മദിന്റെ പുതിയ പേര്. പാക്കിസ്ഥാനില്‍ ഭീകര്‍ക്ക് പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും യുഎസ് സന്ദര്‍ശന വേളയില്‍ പാക് പ്രസിഡന്റ് ഇ മ്രാന്‍ഖാന്‍ തന്നെ ഇക്കാര്യം സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് അന്താരാഷ്‌ട്ര തലത്തില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയതോടെ നിരോധിക്കുമോയെന്ന് ഭയന്നാണ് പേര് മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
രഹസ്യാന്വേഷണ ഏജന്‍സിയാണ് പേരുമാറിയതായി കണ്ടെത്തിയത്. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ ഇളയ സഹോദരന്‍ മുഫ്തി അബ്ദുല്‍ റൗഫിനാണ് ഇപ്പോള്‍ സംഘടനയുടെ മേല്‍നോട്ടം വഹിക്കുന്നത്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഫ്രാന്‍സ് അടക്കമുള്ള ലോക രാഷ്‌ട്രങ്ങള്‍ രംഗത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്താരാഷ്‌ട്ര സമ്മര്‍ദ്ദം ശക്തമായത്.
ജെയ്‌ഷെ മുഹമ്മദിനെതിരെ യുഎന്നിലും ഫ്രാന്‍സ് ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നായിരുന്നു ഫ്രാന്‍സിന്റെ നിലപാട്. ഐക്യരാഷ്‌ട്രസഭയില്‍ രണ്ടാം തവണയാണ് ഫ്രാന്‍സ് മസൂദ് അസറിനെതിരായ നീക്കത്തില്‍ രംഗത്ത് വന്നത്.
പിന്നീട് ചൈന ഇതിനെ എതിര്‍ത്തതോടെയാണ് യുഎന്‍ ഇതില്‍ നിന്നും പിന്മാറിയത്. യുഎന്‍ സുരക്ഷാ സമിതിയിലെ ചൈനയുടെ നിലപാട് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണെന്ന ആവശ്യത്തെ നാലാം തവണയാണ് യുഎന്‍ സുരക്ഷാ സമിതിയില്‍ ചൈന എതിര്‍ത്തത്. ചൈനയുടെ ഈ നിലപാടിനെതിരെ അമേരിക്ക രംഗത്ത് വന്നിരുന്നു.
കഴിഞ്ഞ ദിവസം ഹൂസ്റ്റണില്‍ സംഘടിപ്പിച്ച ഹൗഡി മോദി പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടത്തിരുന്നു. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇന്ത്യയ്‌ക്കൊപ്പമാണെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. കൂടാതെ യുഎസിനും ഇന്ത്യക്കും അതിര്‍ത്തി സംരക്ഷിക്കാനുള്ള ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
















