ശ്രീരാമോ ഭരതഃ കൃഷ്‌ണോഭീഷ്‌മോധര്‍മസ്തഥാര്‍ജുനഃ
മാര്‍ക്കണ്്‌ഡേയോഹരിശ്ചന്ദ്രഃ പ്രഹ്‌ളാദോ നാരദോധ്രുവഃ
ചതുര്‍വേദങ്ങള്‍, ഇതിഹാസപുരാണങ്ങള്‍, സ്മൃതി, വ്യാകരണം, സംഗീതം, ദര്‍ശനങ്ങള്‍ എന്നിങ്ങനെ സര്‍വവിദ്യകളിലും അതുല്യനായ നാരദന്‍ ഭാഗവത ധര്‍മാധാരമായ പഞ്ചരാത്രത്തിന്റെ മുഖ്യ ആചാര്യനും നിത്യപരിവ്രാജകനും രാമകാവ്യം രചിച്ച ആദികവി വാല്മീകിക്കും മഹാഭാരതകര്‍ത്താവായ വ്യാസനും പ്രചോദനവും സര്‍വചരാചരങ്ങളുടേയും മംഗളകാംക്ഷിയും ബാലനായ ധ്രുവന്റെ ഗുരുവും ദേവന്മാരുടെയും അസുരന്മാരുടേയും ആദരവിന് ഒരുപോലെ പാത്രവും ഭക്തിപ്രചാരകനും ശ്രേഷ്ഠനായ വിഷ്ണുഭക്തനുമാണ്. നാരദന്‍ ബ്രഹ്മാവിന്റെ മാനസപുത്രനുമാണ്. ബ്രഹ്മാവില്‍ നിന്നു ലഭിച്ച വീണയുമായി അദ്ദേഹം സദാ ഭഗവന്നാമങ്ങളും ജപിച്ചുകൊണ്ട് മൂന്നുലോകങ്ങളിലും സഞ്ചരിക്കുന്നു. അങ്ങനെ എല്ലായിടങ്ങളിലേയും വാര്‍ത്തകളും വിവരങ്ങളും ശേഖരിക്കുന്ന ആദ്യ ‘റിപ്പോര്‍ട്ടര്‍’ ആയും നാരദമഹര്‍ഷിയെ ചിത്രീകരിച്ചിരിക്കുന്നു. ധര്‍മസംസ്ഥാപനത്തില്‍ അദ്ദേഹം നിതാന്ത ശ്രദ്ധ പുലര്‍ത്തിയിരുന്നു.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാസ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















