ന്യൂദല്‍ഹി : മഹാരാഷ്‌ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ ഇന്ന് പ്രഖ്യാപിക്കും. ദല്‍ഹിയിലുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്ത് നടക്കുന്ന വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തുന്നത്.
തീയതികള്‍ പ്രഖ്യാപിക്കാനിരിക്കെ നിയമസഭ തെരഞ്ഞെടുപ്പിന് മഹാരാഷ്‌ട്രയിലേയും ദല്‍ഹിയിലേയും വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളും തയ്യാറെടുത്ത് കഴിഞ്ഞു. കശ്മീരും രാജ്യസുരക്ഷയും ഇത്തവണത്തെ തെരഞ്ഞെടുപ്പ്് പ്രചാരണത്തിന്റെ മുഖ്യ വിഷയങ്ങളാകും.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഈ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് എങ്ങിനെ നേരിടുമെന്ന് രാജ്യം ഉറ്റു നോക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സഖ്യ കക്ഷികളുമായുള്ള ചര്‍ച്ചകള്‍ക്കുമാണ് ഇതോടെ തുടക്കമിടുന്നത്.
അതേസമയം തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ന് വിളിച്ചു ചേര്‍ക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ കേരളം, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിയതികള്‍ പ്രഖ്യാപിക്കുമോയെന്നും രാജ്യം ഉറ്റുനോക്കുന്നുണ്ട്. ഘട്ടം ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമെന്നാണ് സൂചന. അതിനാല്‍ ഇന്ന് പ്രഖ്യാപിക്കാന്‍ സാധ്യത കുറവാണ്.
















