ന്യൂദല്‍ഹി : ജിഎസ്ടി കൗണ്‍സിലിന്റെ നിര്‍ണ്ണായക യോഗം ഇന്ന് ചേരും. സാമ്പത്തിക ഉത്തേജനത്തിനായി കൂടുതല്‍ നികുതി ഇളവുകള്‍ നല്‍കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ഗോവയിലാണ് ജിഎസ്ടി കൗണ്‍സില്‍.
വാഹന വിപണി, ടൂറിസം മേഖലയ്‌ക്ക് ചര്‍ച്ചയില്‍ പ്രാധാന്യം കൊടുത്തേക്കും. 7500 മുതല്‍ പതിനായിരം വരെയുള്ള ഹോട്ടല്‍ മുറി വാടകയ്‌ക്കുള്ള 28 ശതമാനം നികുതി 18 ശതമാനമായി കുറയ്‌ക്കുമെന്നാണ് ധന മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
കാര്‍ ഉള്‍പ്പടെ ഉള്ള വാഹനങ്ങള്‍ക്കുള്ള 28 ശതമാനം നികുതി 18 ശതമാനം ആക്കണം എന്നാണ് വാഹന നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ലോട്ടറി നികുതി 28 ശതമാനമായി ഉയര്‍ത്താനുള്ള ശുപാര്‍ശയും യോഗത്തിന്റെ പരിഗണനയിലുണ്ട്.
















