ഭോപ്പാല്‍: രാഷ്‌ട്രീയ നേതാക്കളേയും ഉദ്യോഗസ്ഥരേയും ബ്ലാക്ക് മെയില്‍ ചെയ്ത ഹണിട്രാപ്പ് കേസില്‍ ഭോപ്പാലില്‍ നാലു പേര്‍ പിടിയില്‍. മൂന്ന് സ്ത്രീകളെയും ഒരു പുരുഷേനയും ഭോപ്പാല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
ഇന്‍ഡോറിലാണ് ഹണി ട്രാപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതിനാല്‍ പ്രതികളെ ഇന്‍ഡോര്‍ പോലീസിന് കൈമാറി. അതേസമയം ആരെയാണ് ബ്ലാക്ക് മെയില്‍ ചെയ്തത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളോ കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
















