Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മചര്യത്തിന്റെ മഹിമ

ഭാരത സംസ്‌കാരമാകുന്ന വൃക്ഷത്തിന്റെ തായ്‌വേര് സ്വദേശി വിദ്യാഭ്യാസമായിരുന്നു എന്നും അതിന്റെ ആത്മാവ് ബ്രഹ്മചര്യമായിരുന്നു എന്നും അദ്ദേഹം കരുതി.

ആചാര്യശ്രീ രാജേഷ് by ആചാര്യശ്രീ രാജേഷ്
Sep 17, 2019, 01:43 am IST
in Samskriti

അനുഭവജ്ഞാനം തലമുറകളിലൂടെ  പകര്‍ന്നുകൊടുക്കാന്‍ സാധിക്കണമെങ്കില്‍ നാമിന്ന് കരുതുംപോലെ കേവലമായ ബുദ്ധിയായിരുന്നില്ല മാനദണ്ഡം. അതിന് ആചാര്യന്‍ ബ്രഹ്മചര്യപ്രതിഷ്ഠ നേടിയവനും ശിഷ്യന്‍ ബ്രഹ്മചര്യപാലകനുമായിരിക്കണം. ‘ആചാര്യോ ബ്രഹ്മചര്യേണ ബ്രഹ്മചാരിണമിച്ഛതേ’ (അഥര്‍വം 11.5.17)  ആചാര്യന്‍ ബ്രഹ്മചര്യത്താലാണ് തന്റെ ശിഷ്യനെ ബ്രഹ്മചാരിയായിക്കാണാന്‍ ആഗ്രഹിക്കുന്നത് എന്ന് അഥര്‍വവേദത്തില്‍ മറ്റൊരിടത്ത് പറയുന്നുണ്ട്. കാരണം ബ്രഹ്മചര്യമാകുന്ന മാധ്യമത്തിലൂടെയാണ് ഉത്തമമായ ജ്ഞാനം പ്രവഹിക്കുന്നത്. ഇക്കാര്യമാണ് ആദ്യമെഴുതിയ അഥര്‍വമന്ത്രത്തില്‍ ആദ്യമേതന്നെ പറയുന്നത്. തുടര്‍ന്ന് അങ്ങനെ ഉത്തമമായ ജ്ഞാനം നേടിയവന്‍ സമാനവയസ്‌കരില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായ സ്ഥാനത്തിലെത്തിച്ചേരുന്നു എന്നും പറഞ്ഞിരിക്കുന്നു. അതായത് ഒരു വിദ്യാര്‍ഥിയെ അത്യുന്നതമായ ജ്ഞാനത്തെ  ഗ്രഹിക്കാനുള്ള പാകവും അതിലൂടെ അവന് അസാധാരണമായ ഔന്നത്യവും, ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഒന്നാം റാങ്കും’ പ്രാപ്തമാക്കുന്നതാണ് ബ്രഹ്മചര്യവ്രതം. ഇതാണ് ശ്രേഷ്ഠജ്ഞാനം പ്രവഹിച്ച ഗുരുപരമ്പരയെ നിലനിര്‍ത്തിപ്പോന്നത്. 

ജീവിതത്തില്‍ ആദ്യന്തം ബ്രഹ്മചര്യ വ്രതത്തില്‍ നിലയുറപ്പിച്ചവന് ഇഹലോകത്തില്‍ നേടാന്‍ കഴിയാത്തതായി ഒന്നുംതന്നെ ഇല്ല എന്നും ഈശ്വരസാക്ഷാത്കാരം നേടി ബ്രഹ്മലോകത്തില്‍ വസിച്ചിടുന്ന കോടിക്കണക്കിന് ഋഷിമാരും ഇപ്രകാരം ബ്രഹ്മചര്യത്തെ പാലിച്ചവര്‍ തന്നെ എന്നും മഹാഭാരതത്തില്‍ ഭീഷ്മര്‍ യുധിഷ്ഠിരനോട് ഉപദേശിക്കുന്നുണ്ട് (മ.ഭാ. അനുശാസനപര്‍വം 75.3435)

ഇതാണ് ബ്രഹ്മചര്യത്തിന്റെ മഹിമ.

സ്വദേശി വിദ്യാഭ്യാസ സമ്പ്രദായത്തെ തകര്‍ത്തെറിഞ്ഞുകൊണ്ട്  ബ്രിട്ടീഷുകാര്‍ ഭാരതത്തില്‍ നടപ്പാക്കിയ ആധുനിക വിദ്യാഭ്യാസത്തിന്റെ ദോഷങ്ങളെ വസ്തുനിഷ്ഠമായി തുറന്നുകാണിച്ചവരില്‍  പ്രധാനിയായിരുന്നു രാഷ്‌ട്രപിതാവായ  മഹാത്മാഗാന്ധി. ഭാരത സംസ്‌കാരമാകുന്ന വൃക്ഷത്തിന്റെ തായ്‌വേര് സ്വദേശി വിദ്യാഭ്യാസമായിരുന്നു എന്നും അതിന്റെ ആത്മാവ് ബ്രഹ്മചര്യമായിരുന്നു എന്നും അദ്ദേഹം കരുതി. അദ്ദേഹം  അഭിപ്രായപ്പെട്ടത് കാണുക:

”ബ്രഹ്മചര്യം ഹൈന്ദവസംസ്‌കാരത്തില്‍ നൈസര്‍ഗികമായുള്ളതാണ്. അത്  പാശ്ചാത്യസംസ്‌കാരത്തിന് അന്യവുമാണ്. എന്നിട്ടും പാശ്ചാത്യദേശത്തുള്ളവര്‍ സമൃദ്ധിയെ പ്രാപിച്ചില്ലേ എന്ന് ഒരുപക്ഷേ ആരെങ്കിലും വാദിച്ചേക്കാം. പക്ഷേ അപ്പോഴെനിക്ക് ചോദിക്കാനുള്ളത് അവരുടെ സംസ്‌കാരത്തിന്റെ പഴക്കമെത്രയെന്നാണ്. ഈജിപ്തും ബാബിലോണും ഗ്രീസും അതേപോലെ മറ്റുള്ള മഹാ സംസ്‌കാരങ്ങളെല്ലാം നിലംപരിശായിരിക്കുന്നു, എന്നാല്‍ ഭാരതീയ സംസ്‌കാരം ഇന്നും ജീവത്തായി നിലകൊള്ളുന്നു. അതിനു കാരണം മറ്റുള്ളവര്‍ക്ക് ഇല്ലാതിരുന്ന ഒന്ന് ഭാരതീയ സംസ്‌കാരത്തിനുണ്ട് എന്നതാണ്, അതാണ് ബ്രഹ്മചര്യം.”

(ഠവല രീഹഹലരലേറ ംീൃസ െീള ങമവമവോമ ഏമിറവശ, ്ീഹ തതഢ ജ. 321)

സ്വാതന്ത്ര്യസമരത്തില്‍ ഗാന്ധിജിയുടെ അഹിംസാമാര്‍ഗത്തോട് വിയോജിക്കുകയും സംഘടിത സായുധസമരത്തിലൂടെ മാത്രമേ സ്വാതന്ത്ര്യം ലഭ്യമാകൂ എന്ന് അടിയുറച്ച് വിശ്വസിക്കുകയും ചെയ്ത ആളായിരുന്നു 

രാം പ്രസാദ് ബിസ്മില്‍. ഭഗത് സിങ്ങും ആസാദുമെല്ലാം അംഗമായിരുന്ന ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്റെ സ്ഥാപക നേതാവും ബ്രിട്ടീഷുകാരാല്‍ തൂക്കിലേറ്റപ്പെട്ട് വീരമൃത്യു വരിക്കുകയും ചെയ്ത ധീരയോദ്ധാവും കവിയുമായിരുന്ന ബിസ്മില്‍  ബ്രഹ്മചര്യമഹത്വത്തെ പ്രകീര്‍ത്തിക്കുന്നത് കാണുക: 

‘ബഹ്മചര്യമാണ് സാംസാരികശക്തികളുടെയെല്ലാം അടിസ്ഥാനം. ബ്രഹ്മചര്യവ്രതം പാലിക്കാത്ത പക്ഷം മനുഷ്യജീവിതം പൂര്‍ണമായും ശുഷ്‌കവും നീരസവുമായി പ്രതീതമാകും. ലോകത്തില്‍ മഹാന്മാരായ ആളുകള്‍ എത്രത്തോളമുണ്ടോ, അവരില്‍ മിക്കവരും ബ്രഹ്മചര്യവ്രതത്തിന്റെ പ്രതാപത്താല്‍ മഹത്വം സിദ്ധിച്ചവരാകുന്നു. നൂറ്റാണ്ടുകള്‍ക്കും സഹസ്രാബ്ദങ്ങള്‍ക്കും ശേഷവും അവരെക്കുറിച്ചുള്ള സ്തുതിപാടലുകള്‍കൊണ്ട് മനുഷ്യര്‍ സ്വയം കൃതാര്‍ഥരാകാന്‍ ശ്രമിക്കുന്നു. ബ്രഹ്മചര്യത്തിന്റെ മഹിമ അറിയണമെങ്കില്‍ പരശുരാമന്റെയും രാമന്റെയും ലക്ഷ്മണന്റെയും കൃഷ്ണന്റെയും ഭീഷ്മന്റെയും യേശുവിന്റെയും മെത്സീനിയുടെയും രാമകൃഷ്ണന്റെയും ദയാനന്ദന്റെയും രാമമൂര്‍ത്തിയുടെയും ജീവചരിത്രം പഠിക്കൂ.’ (ഠവല അൗീേയശീഴൃമുവ്യ ീള ഞമാ ജൃമമെറ ‘ആശാെശഹ’ രവമു1)

പ്രാചീനഭാരതത്തെയും ആധുനികഭാരതത്തെയും കെട്ടിപ്പടുത്ത മഹാരഥന്മാര്‍ തങ്ങളുടെ ശക്തിയുടെ സ്രോതസ്സായി കരുതിയത് ബ്രഹ്മചര്യത്തെയായിരുന്നു. നാം നമ്മുടെ വിദ്യാര്‍ഥികളിലേക്ക് സന്നിവേശിപ്പിക്കേണ്ടതും ഈ ശക്തിസ്രോതസ്സിനെയാണ്.

(അവസാനിച്ചു) 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

പുതിയ വാര്‍ത്തകള്‍

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.